ആപ്പിള്‍ ജീവനക്കാരന്റെ മരണം: യു.പി പോലീസിന്റെ വാദം പൊളിച്ച് സിസിടിവി ദൃശ്യങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

ആപ്പിള്‍ ജീവനക്കാരന്റെ മരണം: യു.പി പോലീസിന്റെ വാദം പൊളിച്ച് സിസിടിവി ദൃശ്യങ്ങള്‍

ലക്നൗ: ഉത്തർപ്രദേശിൽ ആപ്പിൾ കമ്പനി ജീവനക്കാരൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ പോലീസിന്റെ വാദം പൊളിയുന്നു. സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളാണ് വെടിവെച്ച പോലീസുകാരന്റെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നത്. വെടിയേറ്റ് മരിച്ച വിവേക് തിവാരി സാധാരണ രീതിയിലാണ് വണ്ടിയോടിച്ചതെന്നും ഒരു പ്രകോപനവും അയാളിൽ നിന്നുണ്ടായിട്ടില്ലെന്നുമാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. വാഹന പരിശോധനക്കിടെ അമിത വേഗത്തിലെത്തിയ വിവേക് തിവാരിയുടെ കാർ തന്റെ നേരെക്ക് ഒടിച്ചുവന്നപ്പോൾ പ്രാണരക്ഷാർഥം വെടിവച്ചുവെന്ന് ആയിരുന്നു പോലീസ് കോൺസ്റ്റബിൾ പ്രശാന്ത് ചൗധരിയുടെ വാദം. സംഭവത്തിൽ യുപി സർക്കാരിനും പോലീസിനുമെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിവേക് തിവാരിയുടെ കുടുംബം സന്ദർശിച്ചു. തിവാരിയുടെ കുടുംബവുമായി ഉപമുഖ്യമന്ത്രി ദിനേശ് ശർമ്മയ്ക്കൊപ്പം യോഗി ആദിത്യനാഥ് 25 മിനിറ്റോളം ആശയ വിനിമയം നടത്തി. കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അഞ്ചു ലക്ഷവും മാതാവിന് അഞ്ചു ലക്ഷവും നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2Ne31cF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages