തിരുവനന്തപുരം: മദ്യനിർമാണ ശാലകൾക്ക് അനുമതി നൽകിയതിനെച്ചൊല്ലിയുള്ള വിവാദത്തിൽ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉന്നത സിപിഎം നേതാവിന്റെ മകനാണ് ഇപ്പോൾ അനുവദിച്ച ബ്രൂവറിയുടെ പ്രോജക്ട് മാനേജർ, കിൻഫ്രയിലെ സ്ഥലം ലഭിച്ചത് ഈ സ്ഥാപനത്തിനാണെന്നുംഅദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഡിസ്റ്റലറി അനുവദിക്കേണ്ടെന്ന 1999-ലെ ഉത്തരവ് ഹൈക്കോടതിയും അംഗീകരിച്ചതാണ്. ഇപ്പോൾ സർക്കാർ ഡിസ്റ്റലറി തുടങ്ങാൻ അനുമതി കൊടുത്ത ശ്രീചക്ര എന്ന കമ്പനി 1998-ലും അപേക്ഷ നൽകിയുരുന്നു. 1999-ൽ നിരസിക്കപ്പെട്ട 110 അപേക്ഷകളിൽ ഈ കമ്പനിയുമുണ്ടായിരുന്നു. അന്ന് അവർ ഹൈക്കോടതയിൽ പോയെങ്കിലും അനുമതി കിട്ടിയില്ല. ആ കമ്പനിക്ക് ഇപ്പോൾ എങ്ങനെ അനുമതി നൽകിയെന്ന് സർക്കാർ ഉത്തരം പറയണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എറണാകുളത്ത് പവർഇൻഫ്രാ ടെക്കിന് ബ്രൂവറി സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിച്ചത് സംശയാസ്പദമാണ്. 2017 മാർച്ച് 27-നാണ് കിൻഫ്ര ജനറൽ മാനേജർക്ക് പദ്ധതി തുടങ്ങുന്നതിനായി പവർഇൻഫ്രാ ടെക് സിഎംഡി അപേക്ഷ നൽകിയത്. വെറും 48 മണിക്കൂറിനുള്ളിൽ അപേക്ഷയിൽ പറയുന്നത് പ്രകാരം പ്രോജക്ടിന് സ്ഥലം അനുവദിക്കുകയും ചെയ്തു. നപടികൾ ക്രമങ്ങൾ പാലിക്കാതെയാണ് ഈ അനുമതി നൽകിയതെന്നും ഇക്കാര്യം ഐക്സൈസ് മന്ത്രിക്ക് അറിയാമായിരുന്നോയെന്നും ചെന്നിത്തല ചോദിച്ചു. ഇതിന്റെ പിന്നിൽ നടന്നഗൂഢാലോചനയെപ്പറ്റി സമഗ്ര അന്വേഷണം വേണം. സർക്കാരിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ട് അവർ തയ്യാറാകുന്നില്ല. അത് കൊണ്ട് ഗവർണറെ സന്ദർശിച്ചെന്നും അദ്ദേഹത്തിന്റെ അനുമതി നേടിയെടുത്ത് നിയമനടപടികളിലേക്ക് കടക്കുയാണെന്നും ചെന്നിത്തല പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2y1Nxmt
via
IFTTT
No comments:
Post a Comment