റഫാല്‍ കരാര്‍: കോണ്‍ഗ്രസിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് നിര്‍മല സീതാരാമന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

റഫാല്‍ കരാര്‍: കോണ്‍ഗ്രസിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് നിര്‍മല സീതാരാമന്‍

ബെംഗളൂരു: അർധസത്യങ്ങൾ അടിസ്ഥാനമാക്കിയുള്ള തെറ്റായ ആരോപണങ്ങളാണ് റഫാൽ കരാറുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉന്നയിക്കുന്നതെന്ന് പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ. റഫാൽ കരാറിൽ എച്ച്എഎലിന് ലഭിക്കുമായിരുന്ന ജോലികൾ തട്ടിത്തെറിപ്പിച്ചു എന്ന ആരോപണത്തിൽ സത്യമില്ല. കോൺഗ്രസിന്റെ ആരോപണങ്ങൾ വ്യാജമാണ്. ഇന്ത്യൻ വ്യോമസേനയുടെ ആവശ്യങ്ങൾ അവഗണിക്കുകയാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ ചെയ്തത്. ഏത് വശമെടുത്താലും യുപിഎ സർക്കാർ ഉണ്ടാക്കിയ കാരറിനേക്കാൾ ഏറെ മികച്ചതാണ് ഇപ്പോഴത്തെ കരാറെന്നും നിർമലാ സീതാരമൻ അവകാശപ്പെട്ടു. എച്ച്എഎലിന് ജോലി നഷ്ടപ്പെട്ടുവെന്ന് പറയുന്ന കോൺഗ്രസ് നിങ്ങളുടെ കാലഘട്ടത്തിലുണ്ടാക്കിയ കരാറിലെ ജോലി സാധ്യതകൾ എന്താണെന്ന് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എച്ച്.എ.എലിന്റെ പ്രവർത്തനത്തിൽ ബിജെപി സർക്കാർ അഭിമാനിക്കുന്നു. 2006-10 യുപിഎ കാലഘട്ടത്തിൽ വ്യോമസേന 40 തേജസ് യുദ്ധവിമാനങ്ങളാണ് ആവശ്യപ്പെട്ടത്. 2014-ൽ വെറും ആറ് വിമാനങ്ങൾ മാത്രമാണ് അനുവദിച്ച് കിട്ടിയത്്. എന്നാൽ ഞങ്ങളുടെ സർക്കാർ അധികാരത്തിലേറിയതിന് ശേഷം എച്ച്എഎലിന്റെ നിർമാണ ക്ഷമത ഇരട്ടിയാക്കി. ഓരോ വർഷവും 16 തേജസ് വിമാനങ്ങളാണ് ഇവിടെ നിന്ന് നിർമിച്ചത്. കോൺഗ്രസ് എച്ച്എഎലിന് വേണ്ടി മുതലക്കണ്ണീർ ഒഴുക്കുകയാണെന്നും അവർ പറഞ്ഞു. വ്യോമസേന 83 തേജസ് വിമാനങ്ങൾക്ക് കൂടി എച്ച്എഎലിന് ഓർഡർ നൽകിയിട്ടുണ്ട്. ഇതിന്റെ നിർമാണത്തിലേക്കായി സർക്കാർ എച്ച്എഎലിന് 20000 കോടി നൽകിയിട്ടുണ്ടെന്നും നിർമലാ സീതാരാമൻ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2NUAhei
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages