ഹൈദരാബാദ്: സ്ത്രീധനത്തെ ചൊല്ലി ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡം സഹിക്കാനാകാതെ വന്നതോടെ യുവതി ആത്മഹത്യ ചെയ്തു. സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായ പി രൂപിണി എന്ന 25കാരിയാണ് ജീവനൊടുക്കിയത്. കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ട യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൈദരാബാദിലാണ് സംഭവം.
കഴിഞ്ഞ മാര്‍ച്ച് നാലാം തീയതിയാണ് ഇരുവരും വിവാഹിതാരയാത്. വിവാഹ ശേഷം ഇരുവരും ഹൈദരാബാദിലേക്ക് താമസം മാറി. എന്നാല്‍ ദീവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ സ്ത്രീധനം കുറഞ്ഞ് പോയെന്ന് പറഞ്ഞ് നിരന്തരം പീഡിപ്പിക്കുകയായിരുന്നു. ഇതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി.
സംഭവത്തെ തുടര്‍ന്ന് രൂപിണിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. ആഗസ്റ്റ് മാസം മുതല്‍ യുവതിയെ സ്ത്രീധനത്തിന്റെ പേരില്‍ ബന്ധുക്കളും ഭര്‍ത്താവും മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. ബന്ധുക്കള്‍ക്കും യുവാവിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും ഭര്‍ത്താവിനെ ചോദ്യം ചെയ്തു വരുന്നതായും പൊലീസ് അറിയിച്ചു.
from mangalam.com https://ift.tt/2NcsXW7
via IFTTT
No comments:
Post a Comment