തമിഴ്നാട്ടില്‍ നിന്നും പിടികൂടിയ കൊള്ളപ്പലിശക്കാരന്‍ മഹാരാജനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കണ്ടത് നാടകീയ രംഗങ്ങള്‍. കസ്റ്റഡിയില്‍ വിട്ട ശേഷവും പ്രോസിക്യൂഷന്‍ വാദം തുടര്‍ന്നതിൽ പ്രതിഷേധിച്ച് മജിസ്ട്രേറ്റ് ഇറങ്ങിപ്പോയി. തമിഴ്നാട്ടില്‍ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ ഇയാളെ 10 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ജാമ്യവ്യവസ്ഥയനുസരിച്ച് ഇന്ന് പതിനൊന്ന് മണിക്ക് തോപ്പുംപടി കോടതിയില്‍ ഹാജരാകാനായിരുന്നു നിർദേശം.
കഴിഞ്ഞദിവസം തമിഴ്നാട്ടില്‍ നിന്നും അതിസാഹസീകമായിട്ടാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി പളളുരുത്തിയിലെ ആഡംബര റിസോര്‍ട്ട് കേന്ദ്രമാക്കിയായിരുന്നു മഹാരാജന്‍ കേരളത്തിലെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നതെന്നും കണ്ടെത്തി. മഹാരാജന്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെ ഈ റിസോര്‍ട്ടില്‍ ഉണ്ടായിരുന്ന മഹാരാജന്‍റെ അടുത്ത സഹായികള്‍ ഇവിടമുപേക്ഷിച്ച് രക്ഷപ്പെട്ടു.
മഹാരാജയുടെ ഉന്നതതല ബന്ധങ്ങളെ പറ്റിയും കൊച്ചി പൊലീസ് അന്വേഷണം തുടങ്ങി. ശതകോടികളുടെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്ന മഹാരാജന് തമിഴ്നാട്ടിലെ രാഷ്ട്രീയ വ്യവസായ മേഖലകളിലെ ഉന്നതരുമായി അടുത്തബന്ധമുണ്ടെന്നും തമിഴ്നാട്ടിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും വ്യവസായികളുടെയും ബെനാമിയാണ് മഹാരാജന്‍ എന്ന സംശയവും ഉയരുന്നുണ്ട്. നിയമവിരുദ്ധ പണമിടപാടുകള്‍ക്ക് മഹാരാജന് തുണയായിരുന്നതും ഈ ബന്ധങ്ങളാണെന്നും വ്യക്തമായിട്ടുണ്ട്.
ചില സഹകരണ ബാങ്കുകളും,പുതുതലമുറ ബാങ്കുകളും മഹാരാജന്റെ സാമ്പത്തിക തട്ടിപ്പിന് സഹായമൊരുക്കിയിരുന്നെന്ന സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങള്‍ അന്വേഷണ സംഘം ഉയര്‍ത്തിയെങ്കിലും കൃത്യമായ മറുപടി മഹാരാജനില്‍ നിന്ന് കിട്ടിയില്ല. നേരത്തെ മഹാരാജന്‍റെ മൂന്ന് സഹായികളെ കൊച്ചിയില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
from mangalam.com https://ift.tt/2zHVmjc
via IFTTT
No comments:
Post a Comment