ദിവസവും ക്രൂര മര്‍ദനം; ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു; ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകി; അമ്മയും കാമുകനും അഞ്ചാം ക്ലാസുകാരനോട് ചെയ്ത ക്രൂരത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

ദിവസവും ക്രൂര മര്‍ദനം; ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു; ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകി; അമ്മയും കാമുകനും അഞ്ചാം ക്ലാസുകാരനോട് ചെയ്ത ക്രൂരത

കാക്കനാട്: അഞ്ചാം ക്ലീസുകാരന്‍ വിദ്യാര്‍ത്ഥിക്ക് നേരിടേണ്ടി വന്നത് കൊടും ക്രൂരമായ പീഡനമായിരുന്നു. കുട്ടിയുടെ അമ്മയും എറണാകുളം ജനറല്‍ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓസര്‍ ഡോ. ആദര്‍ശുമാണ് പ്രതികള്‍. ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സംഭവം പുറത്തറിഞ്ഞതോടെയാണ് ഇരുവരും സ്ഥലം വിട്ടത്.

ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ ഓഫാണ്. ബന്ധുക്കളുടെ വീടുകളില്‍ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം പടമുകള്‍ പാലച്ചുവട് റോഡില്‍ സൂര്യനഗറിലെ വീട്ടില്‍ വച്ച് ഡോക്ടറുടെ മര്‍ദനം സഹിക്കാനാകാതെ കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയോടി അയല്‍ വീട്ടില്‍ അഭയം തേടിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

തിങ്കളാഴ്ച രാവിലെ യുവതിയും ഡോക്ടറും വീട്ടിലുണ്ടായിരുന്നു. കുട്ടിയെ മര്‍ദിച്ച ഇരുവര്‍ക്കുമെതിരേ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ഡോക്ടര്‍ ആദ്യം വീട് വിട്ടു. യുവതി ഉച്ചവരെ തൃക്കാക്കര സ്റ്റേഷനിലുണ്ടായിരുന്നു. പ്രതികള്‍ക്കെതിരേ ബാലപീഡന നിരോധന നിയമ പ്രകാരം കേസെടുത്തതിനെ തുടര്‍ന്ന്, ഗര്‍ഭിണിയായ യുവതി പിന്നീട് സ്റ്റേഷനില്‍നിന്ന് മുങ്ങുകയായിരുന്നു. യുവതിക്കൊപ്പം കഴിഞ്ഞിരുന്ന കുട്ടിക്ക് ഡോക്ടറുടെ വീട്ടില്‍ വച്ചായിരുന്നു മര്‍ദനമേറ്റത്.

മര്‍ദനത്തില്‍ കുട്ടി ഉച്ചത്തില്‍ നിലവിളിക്കുന്നുണ്ടെങ്കിലും വായില്‍ തിരുകിയിരുന്ന തുണികാരണം ശബ്ദം പുറത്തേക്ക് കേട്ടിരുന്നില്ല. മാത്രമല്ല നീന്തല്‍ കുളത്തില്‍ വെച്ച് കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്ചതു. യുവതിയുടെ വിവാഹം മുമ്പ് രണ്ട് പ്രാവശം നടന്നതാണ്. എന്നാല്‍ ഭകര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ച് പോവുകയായിരുന്നു. പിന്നീടാണ് ഡോക്ടര്‍ക്കൊപ്പം ജിവിക്കാന്‍ തുടങ്ങിയത്. ഇതോടെയാണ് കുട്ടി ക്രൂര മര്‍ദ്ദനത്തിന് ഇരയാകാന്‍ തുടങ്ങിയത്. കുട്ടിക്ക് മാനസിക വൈകല്യമുണ്ടെന്നു പറഞ്ഞായിരുന്നു മര്‍ദനം. കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണത്തിലാണ്.



from mangalam.com https://ift.tt/2D2Fz1s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages