പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയുടെ ഗര്‍ഭഛിദ്രം നടത്തുന്നതിനെപ്പറ്റി മന്ത്രിയുടെ ശബ്ദരേഖ പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയുടെ ഗര്‍ഭഛിദ്രം നടത്തുന്നതിനെപ്പറ്റി മന്ത്രിയുടെ ശബ്ദരേഖ പുറത്ത്

ചെന്നൈ: ജോലിക്ക് ശുപാര്‍ശ്ശ ചെയ്യുന്നതിന് എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി ആരോപണം. ഗര്‍ഭഛിദ്രം നടത്തുന്നതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവുമായി മന്ത്രിയുടെ സംഭാഷണം പുറത്തുവന്നതോടെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. തമിഴ്‌നാട് ഫിഷറീസ് മന്ത്രി ഡി. ജയകുമാറിന്റെ സംഭാഷണമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സന്ദേശം സമൂഹ മാധ്യമത്തില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇതിന് പിന്നാലെ സന്ദേശത്തില്‍ പ്രചരിക്കുന്നത് മന്ത്രി ഡി.ജയകുമാറിന്റെ ശബ്ദമാണെന്നും അദ്ദേഹം ഉടന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ദിനകരപക്ഷം രംഗത്തെത്തിക്കഴിഞ്ഞു.

ഗര്‍ഭിണിയായ യുവതിയുടെ അമ്മയോടു ജയകുമാറിന്റെ ശബ്ദത്തോടു സാമ്യമുള്ളയാള്‍ സംസാരിക്കുന്നതാണ് ഓഡിയോയിലുള്ളത്. യുവതിയോടു ഗര്‍ഭച്ഛിദ്രം നടത്താന്‍ പറയണമെന്നും ആശുപത്രിയില്‍ താന്‍ സൗകര്യമൊരുക്കാമെന്നും ഓഡിയോയില്‍ പറയുന്നതു കേള്‍ക്കാം.

വിവാഹ വാഗ്ദാനം നല്‍കിയ ശേഷം ഡിണ്ടിഗല്ലില്‍ ഒരു ഹോട്ടല്‍ മുറിയില്‍ വച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പിന്നീട്, ഓഗസ്റ്റ് ഒന്‍പതിന് ജനിച്ച ആണ്‍കുഞ്ഞിന്റെ പിതാവിന്റെ സ്ഥാനത്തു ഡി.ജയകുമാര്‍ എന്നെഴുതിയ ജനന സര്‍ട്ടിഫിക്കറ്റ് വാട്സാപ്പ് വഴി പ്രചരിക്കുകയും ചെയ്തു. എന്നാല്‍ ഓഡിയോ ക്ലിപ്പിനു പിന്നില്‍ ശശികല കുടുംബമാണെന്നും ഇതു വ്യാജമാണെന്നു തെളിയിക്കാന്‍ ശബ്ദ പരിശോധനയ്ക്കു തയാറാണെന്നും മന്ത്രി ഡി.ജയകുമാര്‍ പറഞ്ഞു.

അതേസമയം, തമിഴ്‌നാട്ടിലെ പ്രതിപക്ഷമായ ഡിഎംകെയുള്‍പ്പെടെ മറ്റു കക്ഷികള്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ദിനകരപക്ഷത്തിന്റെ ചാനലായ ജയ ടിവി ഓഡിയോ ക്ലിപ് പുറത്തുവിട്ടതോടെയാണു വിവാദത്തിനു തുടക്കമായത്.



from mangalam.com https://ift.tt/2PO6Ya5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages