കാൺപുർ: അടച്ചിട്ട ജ്വല്ലറി സ്റ്റോറിൽ വൻ കവർച്ച. സ്വർണവും വജ്രവും വെള്ളിയും ഉൾപ്പെടെ 140 കോടി രൂപയുടെ ആഭരണങ്ങൾ മോഷ്ടാക്കൾ കവർന്നു.ഉത്തർപ്രദേശിലെകാൺപുരിൽ ബിർഹാന റോഡിലെ ജ്വല്ലറി സ്റ്റോറിലാണ് സംഭവം. പാർട്ണർമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് കഴിഞ്ഞ അഞ്ചുവർഷമായി ജ്വല്ലറി അടഞ്ഞുകിടക്കുകയാണ്. 2013 മെയ് 30ന് അടച്ചിട്ട ജ്വല്ലറി സ്റ്റോർ പാർട്ണർമാരുടെ സാന്നിദ്ധ്യത്തിൽ തുറക്കാൻ അടുത്തിടെ കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി നടപ്പാക്കുന്നതിന് തൊട്ടുമുമ്പാണ് മോഷണവിവരം പുറത്തറിയുന്നത്. കോടിക്കണക്കിന് രൂപയുടെ വജ്രങ്ങളും നൂറുകിലോയിലേറ സ്വർണവും വെള്ളിയും നഷ്ടപ്പെട്ടെന്നാണ് പോലീസിൽ ലഭിച്ച പരാതി. ജ്വല്ലറിയുമായി ബന്ധപ്പെട്ട ചില സുപ്രധാനരേഖകളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ജ്വല്ലറിയുടെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും, സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. കാൺപുർ ജില്ലാ പോലീസ് സൂപ്രണ്ട് രാജ്കുമാർ അഗർവാളിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2O1MxF2
via
IFTTT
No comments:
Post a Comment