കോഴിക്കോട്: വടകരയിൽ വീണ്ടും വീടിന് നേരെ ബോംബേറ്. സിപിഎം ലോക്കൽ കമ്മിറ്റി അംഗം കാനപ്പള്ളി ബാലകൃഷ്ണന്റെ വീടിന് നേരെയാണ് ബുധാനാഴ്ച രാത്രി ബോംബേറുണ്ടായത്. രാത്രി 11 മണിയോടെയാണ് ബാലകൃഷ്ണന്റെ ഗണപതി ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ ആക്രമണമുണ്ടായത്. അക്രമത്തിൽ വീടിന്റെമുകൾ നിലയിലെ വാതിലും മറ്റും തകർന്നു. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. വൈകീട്ട് വടകരയിൽ പ്രതിഷേധപരിപാടികൾ നടത്തുമെന്ന് സിപിഎം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈ വീടിന് സമീപമുള്ള യുവമോർച്ച നേതാവിന്റെ വീടിന് നേരെ ബോംബേറുണ്ടായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2P8OMrr
via
IFTTT
No comments:
Post a Comment