വെംബ്ലി: ഇരട്ട ഗോളുകളുമായി സൂപ്പർതാരം ലയണൽ മെസ്സി കളംനിറഞ്ഞ മത്സരത്തിൽ ചാമ്പ്യൻസ് ലീഗിൽ ടോട്ടനം ഹോട്ട്സ്പറിനെതിരേ ബാഴ്സലോണയ്ക്ക് വിജയം. രണ്ടിനെതിരേ നാലു ഗോളുകൾക്കാണ് ബാഴ്സ ഇംഗ്ലീഷ് ക്ലബ്ബിനെ മറികടന്നത്. 4-2 ന്റെ സ്കോർബോർഡ് സൂചിപ്പിക്കും പോലെയായിരുന്നില്ല വെംബ്ലിയിലെ കാഴ്ച. മത്സരത്തിൽ ബാഴ്സ സമ്പൂർണ ആധിപത്യം പുലർത്തുകയായിരുന്നു. ടോട്ടനത്തിന്റെ മൈതാനത്ത് 62 ശതമാനം സമയവും പന്ത് ബാഴ്സ താരങ്ങളുടെ കാലുകളിലായിരുന്നു. മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റിൽ തന്നെ ബ്രസീൽ താരം ഫിലിപ്പെ കുടീഞ്ഞ്യോ ബാഴ്സയെ മുന്നിലെത്തിച്ചു. മെസ്സിയും ജോർഡി ആൽബയും ചേർന്നൊരുക്കിയ ഒരു മുന്നേറ്റത്തിലാണ് കുടീഞ്ഞ്യോയുടെ ഗോൾ വന്നത്. സ്ഥാനം തെറ്റിനിന്ന ഗോൾകീപ്പറെ സാക്ഷിയാക്കി പന്ത് വലയിലാക്കേണ്ടതേ ഉണ്ടായിരുന്നുള്ളൂ ബ്രസീൽ താരത്തിന്. 28-ാം മിനിറ്റിൽ റാക്കിറ്റിച്ചിന്റെ ഒരു കിടിലൻ വോളിയിലൂടെ ബാഴ്സ ലീഡ് വർധിപ്പിച്ചു. രണ്ടാം പകുതിയിലും ബാഴ്സയുടെ ആധിപത്യം തുടരുന്നതിനിടെ 52-ാം മിനിറ്റിൽ ഹാരി കെയ്ൻ ഇംഗ്ലീഷ് ക്ലബ്ബിന് ആദ്യ ഗോൾ നേടിക്കൊടുത്തു. എന്നാൽ നാലു മിനിറ്റുകൾക്കു ശേഷം ലക്ഷ്യം കണ്ട മെസ്സി ബാഴ്സയുടെ ലീഡ് വീണ്ടും രണ്ടാക്കി ഉയർത്തി. പത്തു മിനിറ്റിനകം എറിക്ക് ലമേല ടോട്ടനത്തിന്റെ രണ്ടാം ഗോൾ നേടി. ബോക്സിനു തെട്ടുവെളിയിൽ കിട്ടിയ പന്ത് ലമേല ബാഴ്സ വലയിലെത്തിക്കുകയായിരുന്നു. ഒരു ഗോൾ കൂടിനേടി സമനിലയെങ്കിലും നേടാനുള്ള ടോട്ടനത്തിന്റെ ശ്രമത്തിനിടെയാണ് 90-ാം മിനിറ്റിൽ മെസ്സിയുടെ ഗോൾ വരുന്നത്. ഇതോടെ ഗ്രൂപ്പ് ബിയിൽ രണ്ടു ജയവുമായി ബാഴ്സയാണ് ഒന്നാമത്. രണ്ടു മത്സരങ്ങളും തോറ്റ ടോട്ടനത്തിന്റെ അവസ്ഥ പരുങ്ങലിലായി. Content Highlights: champions league lionel messi glitters in wembley as barcelona sink tottenham
from mathrubhumi.latestnews.rssfeed https://ift.tt/2NkG4ok
via
IFTTT
No comments:
Post a Comment