പ്രതിഷേധം കനപ്പിച്ച് ഹൈന്ദവസംഘടനകൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 4, 2018

പ്രതിഷേധം കനപ്പിച്ച് ഹൈന്ദവസംഘടനകൾ

തിരുവനന്തപുരം/ആലപ്പുഴ/ശബരിമല: ഹൈന്ദവസംഘടനകളുടെ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ, ശബരിമല സ്ത്രീപ്രവേശനവിഷയത്തിൽ സുപ്രീംകോടതിവിധിക്കെതിരേ പുനഃപരിശോധനാഹർജി നൽകില്ലെന്ന് സംസ്ഥാനസർക്കാരും തിരുവതാംകൂർ ദേവസ്വം ബോർഡും. എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചാണ് സുപ്രീംകോടതിയുടെ അന്തിമനിലപാട് വന്നതെന്നും വിധിയനുസരിച്ച് തുടർനടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്തുകൊണ്ടാണ് സ്ത്രീകൾക്ക് അനുമതി നൽകുന്നതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി ഇനി മറിച്ചൊരു നിലപാട് എടുക്കുന്നതുവരെ അത് നമ്മുടെ മുന്നിലുള്ള നിയമമാണെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിൽ എത്തുന്ന സ്ത്രീകൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കും. വേണ്ടിവന്നാൽ മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ള വനിതാപോലീസിനെയും ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കുപിന്നാലെ, പുനഃപരിശോധന ഹർജി നൽകില്ലെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് എ. പദ്മകുമാറും വ്യക്തമാക്കി. പന്തളം കൊട്ടാരമല്ല ആര് പുനഃപരിശോധനാഹർജി കൊടുക്കുന്നതിലും എതിർപ്പില്ല. ഹർജി പരിഗണിക്കുമ്പോൾ ബോർഡിന്റെ അഭിപ്രായം തേടിയാൽ അറിയിക്കും. ഹർജിയെ അനുകൂലിക്കണോ വേണ്ടയോ എന്ന് അപ്പോൾ ആലോചിക്കുമെന്ന് പദ്മകുമാർ പറഞ്ഞു. മുഖ്യമന്ത്രിയും ദേവസ്വംബോർഡും നിലപാട് വ്യക്തമാക്കിയതോടെ പ്രതിഷേധത്തിന്റെ രൂപം മാറ്റുമെന്നാണ് ഹൈന്ദവസംഘടനകൂട്ടായ്മയുെട മുന്നറിയിപ്പ്. എട്ടാംതീയതി കൊച്ചി എളമക്കരയിലെ ആർ.എസ്.എസ്. കാര്യാലയത്തിൽ ഹൈന്ദവസംഘടനാ കൂട്ടായ്മയുടെ യോഗം ചേരും. ഈ യോഗത്തിൽ സമരപ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. സമരം അയൽസംസ്ഥാനങ്ങളിലേക്കും വിധിക്കെതിരേ ക്ഷേത്രവിശ്വാസികളുടെ പ്രതിഷേധം അയൽസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ ശ്രമം തുടങ്ങി. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം തമിഴ്നാട്ടിൽ വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു. കർണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും അടുത്ത ദിവസങ്ങളിൽ ക്ഷേത്രവിശ്വാസികൾ ഇതേനിലപാട് എടുക്കുമെന്നാണ് കേരളത്തിലെ ഹൈന്ദവസംഘടനകൾ കരുതുന്നത്. ചൊവ്വാഴ്ച പമ്പയിലും പന്തളത്തും തിരുവനന്തപുരത്തും ഭക്തസംഗമം നടന്നു. പന്തളത്തും പമ്പയിലും പ്രതീക്ഷയ്ക്കപ്പുറത്തായിരുന്നു പങ്കളിത്തം. പന്തളത്തെ പ്രാർഥനായാത്രയിലും ആചാരസംരക്ഷണയോഗത്തിലും യുവതികളടക്കം ഒട്ടേറെ സ്ത്രീകളാണ് എത്തിയത്. വരുംദിവസങ്ങളിൽ പ്രാദേശികമായി എല്ലാ ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് കൂട്ടായ്മകളിലൂടെ കടുത്ത പ്രതിഷേധം ഉയർത്താനാണ് ഹൈന്ദവസംഘടകളുടെ തീരുമാനം. ഇതിനുള്ള ആഹ്വാനം സാമൂഹികമാധ്യമങ്ങളിൽ വ്യാപകമാണ്. രാഷ്ട്രീയാഭിമുഖ്യമുള്ള ഹിന്ദുസംഘടകൾ കോടതിവിധിക്കെതിരേ പരസ്യമായി രംഗത്തെത്തിയിട്ടില്ല. എന്നാൽ, ഇവരുടെ പിന്തുണയോടെയാണ് പ്രതിഷേധസംഗമങ്ങളെല്ലാം. കോടതിവിധി ഭാവിയിൽ എല്ലാ മതവിഭാഗത്തിനും ബാധകമായേക്കാമെന്നുകരുതി മറ്റുമതക്കാരും പിന്തുണയുമായെത്തുന്നുണ്ട്. ദേവസ്വംബോർഡ് പ്രസിഡന്റിനെ തള്ളി മുഖ്യമന്ത്രി ശബരിമലവിഷയത്തിൽ സർക്കാർനിലപാടിന് വിരുദ്ധമായി പ്രതികരിച്ച തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് എം. പദ്മകുമാറിനോടുള്ള നീരസവും മുഖ്യമന്ത്രി വ്യക്തമാക്കി. ''പുനഃപരിശോധനാഹർജി നൽകാൻ ദേവസ്വംബോർഡ് തീരുമാനിച്ചിട്ടില്ല. കൊടുക്കുമെന്ന് പ്രസിഡന്റ് ഏതുസാഹചര്യത്തിലാണ് പറഞ്ഞതെന്നറിയില്ല. അദ്ദേഹം ചില ഘട്ടങ്ങളിൽ ചില അഭിപ്രായങ്ങൾ പറയുന്നുണ്ട്. അത് അദ്ദേഹത്തിനുമാത്രം ബാധകമാണ്. എന്നോട് ചർച്ചനടത്തി പുറത്തിറങ്ങിയശേഷം, തന്റെ വീട്ടിലെ സ്ത്രീകളാരും ശബരിമലയിൽ പോകില്ല എന്നും പുനഃപരിശോധനാ ഹർജി നൽകുമെന്നുമൊക്കെ പറഞ്ഞാൽ അത് സർക്കാരിന്റെ നിലപാടാണെന്ന് ആളുകൾ തെറ്റിദ്ധരിക്കും. അതൊന്നും ശരിയല്ല''- മുഖ്യമന്ത്രി പറഞ്ഞു. വിധി നടപ്പാക്കേണ്ടത് സർക്കാരിന്റെ ബാധ്യത ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്നും നിശ്ചിതപ്രായത്തിലുള്ള സ്ത്രീകൾമാത്രമേ പ്രവേശിക്കാവൂ എന്നും വിശ്വാസികൾക്കിടയിൽ രണ്ടഭിപ്രായമുണ്ട്. ഇതൊരു ചർച്ചാവിഷമാണ്. അമ്പലത്തിൽ ആരെങ്കിലും പോകരുത് എന്നുവെക്കാൻ ഏതെങ്കിലും ഒരുകൂട്ടർ വിചാരിച്ചാൽ കഴിയുമോ? നിയമവാഴ്ചയുള്ള നാട്ടിൽ സുപ്രീംകോടതി ഒരു നിലപാടെടുത്താൽ അത് നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്''- മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയക്കളിക്കില്ല വിധിയ്ക്കെതിരെ ഇപ്പോൾ ഉയരുന്ന പ്രതിഷേധങ്ങൾ സൃഷ്ടിക്കപ്പെടുന്നതാണ്. രാഷ്ട്രീയക്കളിക്കോ ഇടപെടലിനോ ബോർഡില്ല. വിശ്വാസികളാരും സമരത്തിനിറങ്ങില്ല. ഭക്തർക്ക് ആശങ്കയും വേണ്ട. ആരും മനപ്പൂർവം കുഴപ്പങ്ങളുണ്ടാക്കിയില്ലെങ്കിൽ കഴിഞ്ഞ കൊല്ലത്തേക്കാൾ നന്നായി തീർഥാടനം നടക്കും -എ. പദ്മകുമാർ, തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പുനഃപരിശോധനാഹർജി നൽകണം ദുരിതാശ്വാസ പ്രവർത്തനങ്ങളെല്ലാം നിർത്തിവെച്ചാണ് വിധി നടപ്പാക്കാൻ സർക്കാർ മുൻകൈയെടുക്കുന്നത്. വിധി മറികടക്കാൻ ദേവസ്വംബോർഡ് പുനഃപരിശോധനാഹർജി നൽകാൻ തയ്യാറാകണം. അല്ലെങ്കിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനോട് പുനഃപരിശോധനാഹർജി നൽകാൻ ആവശ്യപ്പെടും -രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ്


from mathrubhumi.latestnews.rssfeed https://ift.tt/2DUHGW9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages