തിത്‌ലി ചുഴലിക്കാറ്റ് ഒഡീഷ-ആന്ധ്ര തീരത്തേക്ക്; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

തിത്‌ലി ചുഴലിക്കാറ്റ് ഒഡീഷ-ആന്ധ്ര തീരത്തേക്ക്; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തിത്ലി ചുഴലിക്കാറ്റ് ഒഡീഷാ-ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒഡീഷയുടെ തീരദേശ ജില്ലകളിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും ഐ എം ഡി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വ്യാഴാഴ്ച തിത്ലി ഒഡീഷാ- ആന്ധ്രാപ്രദേശ് തീരത്തെത്തും With cyclonic storm #Titli moving towards Odisha-Andhra Pradesh coast, Met department issues red alert in some coastal districts of #Odisha for today and tomorrow. — All India Radio News (@airnewsalerts) October 10, 2018 ബുധനാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചേക്കും.വ്യാഴാഴ്ച പുലർച്ചയോടെ ഗോപാൽപുറിനും കലിംഗപട്ടണത്തിനും ഇടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും മണ്ണിടിച്ചിലുമുണ്ടാകാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 125 കിലോമീറ്ററോളം വേഗത്തിൽ കാറ്റുവീശിയേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ ചുഴലിക്കാറ്റു വീശാനും സാധ്യതയുണ്ട്. അടിയന്തര രക്ഷാപ്രവർത്തനത്തിനു തയ്യാറായിരിക്കാൻ എല്ലാ ജില്ലാ അധികൃതർക്കും ഒഡീഷസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി ഒഡീഷയിലെ നാലുജില്ലകളിലെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും ബുധനാഴ്ച മുതൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. content highlights:Titli storm moving towards odisha andhra pradesh coast red alert issued


from mathrubhumi.latestnews.rssfeed https://ift.tt/2pKnVXu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages