മുംബൈ: ഉത്സവകാലത്തെ പണലഭ്യത ഉറപ്പുവരുത്താൻ റിസർവ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കുന്നു. ഒക്ടോബർ 11ന് സർക്കാരിന്റെ ബോണ്ട് വാങ്ങിക്കൊണ്ടാണ് ഇത്രയും തുക ലഭ്യമാക്കുക. വിപണി ഇടപെടൽ (ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസ്)വഴിയാണിത്. 2020നും 2030നും ഇടയിൽ കാലാവധിയെത്തുന്ന ബണ്ടുകളാണ് വാങ്ങകയെന്നും ആർബിഐ വൃത്തങ്ങൾ സൂചിപ്പിച്ചു. 2020ൽ കാലാവധി പൂർത്തിയാക്കുന്ന ബോണ്ടുകൾക്ക് 8.27ശതമാനമാണ് പലിശ നൽകുക. 2022 ൽ കാലാവധിയെത്തുന്ന ബോണ്ടുകൾക്ക് 8.15ശതമാനവും 2024ലെ ബോണ്ടുകൾക്ക് 7.35ശതമാനവും 2026ലേതിന് 8.15ശതമാനവും 2030ലേതിന് 7.61ശതമാനവും പലിശ നൽകും.
from mathrubhumi.latestnews.rssfeed https://ift.tt/2RB6zt3
via
IFTTT
No comments:
Post a Comment