'2006 മുതല്‍ അയാളെന്നെ മാനസികമായി പീഡിപ്പിക്കുന്നു, ഒപ്പം കളിച്ച താരത്തെ വരെ ഭീഷണിപ്പെടുത്തി' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

'2006 മുതല്‍ അയാളെന്നെ മാനസികമായി പീഡിപ്പിക്കുന്നു, ഒപ്പം കളിച്ച താരത്തെ വരെ ഭീഷണിപ്പെടുത്തി'

മുംബൈ: മീ റ്റു ക്യാമ്പെയ്ന്റെ ഭാഗമായി തനിക്ക് നേരിട്ട മാനസികപീഡനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഇന്ത്യൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ട. ട്വിറ്ററിലൂടെയാണ് ജ്വാലയുടെ വെളിപ്പെടുത്തൽ. മികച്ച പ്രകടനം നടത്തിയിട്ടും ദേശീയ ടീമിൽ നിന്ന് പുറത്താക്കപ്പെട്ടെന്നും 2006 മുതൽ താൻ ഈ മാനസിക പീഡനം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ജ്വാല പറയുന്നു. താൻ കളി നിർത്താൻ ഒരു കാരണമിതാണെന്നും ട്വീറ്റിൽ ജ്വാല ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇതിന് പിന്നിലുള്ള വ്യക്തി ആരാണെന്ന് ജ്വാല വെളിപ്പെടുത്തിയിട്ടില്ല. തന്റെ അച്ഛനും അമ്മയ്ക്കും ഇയാളിൽ നിന്ന് ഭീഷണിയും പീഡനവും നേരിട്ടെന്നും ജ്വാല കൂട്ടിച്ചേർക്കുന്നു. 2006-ൽ അയാൾ ചീഫ് ആയ ശേഷം എന്ന ദേശീയ ടീമിൽ നിന്ന് പുറത്താക്കി. ഞാൻ അപ്പോൾ ദേശീയ ചാമ്പ്യനായിരുന്നുവെന്ന് ഓർക്കണം. പിന്നീട് റിയോ ഒളിമ്പിക്സിന് ശേഷം തിരിച്ചെത്തിയപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. എനിക്ക് ദേശീയ ടീമിൽ സ്ഥാനമുണ്ടായിരുന്നില്ല. ഞാൻ കളി നിർത്താൻ ഒരു കാരണം തന്നെ ഇതാണ് ജ്വാല ട്വീറ്റിൽ പറയുന്നു പിന്നീട് ഈ ഭീഷണിയും പീഡനവുമെല്ലാം എന്റെ അച്ഛന്റേയും അമ്മയുടേയും നേരെയായി. എല്ലാ തരത്തിലും എന്നെ ഒറ്റപ്പെടുത്താനായിരുന്നു അയാളുടെ ശ്രമം. റിയോ ഒളിമ്പിക്സിൽ എന്റെ കൂടെ മികസഡ് ഡബിൾസ് കളിച്ച താരത്തെ വരെ ഭീഷണിപ്പെടുത്തി. അവസാനം എന്നെ ടീമിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഗുട്ട പറയുന്നു. അർജുന പുരസ്കാര ജേത്രിയായ ജ്വാല 2016-ലെ സൗത്ത് ഏഷ്യൻ ഗെയിംസിൽ മിക്സഡ് ഡബിൾസിൽ സ്വർണം നേടിയിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസിൽ ഒരു സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും ജ്വാലയുടെ അക്കൗണ്ടിലുണ്ട്. Content Highlights: Jwala Gutta Joins The Me Too Movement Says She Was Mentally Harassed


from mathrubhumi.latestnews.rssfeed https://ift.tt/2C6s4wj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages