എം.ജെ അക്ബറിനെതിരെ അന്വേഷണം വേണമെന്ന് മനേക ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

എം.ജെ അക്ബറിനെതിരെ അന്വേഷണം വേണമെന്ന് മനേക ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുൻ മാധ്യമപ്രവർത്തകനുമായ എം.ജെ അക്ബറിനെതിരായ മീറ്റുവെളിപ്പെടുത്തലിൽ പ്രതികരണവുമായി കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി. സംഭവത്തിൽ അന്വേഷണം ഉണ്ടാവണമെന്ന് മനേക ഗാന്ധി ആവശ്യപ്പെട്ടു. വെളിപ്പെടുത്തൽ വന്ന ശേഷം ആദ്യമായാണ് ഒരു ബി.ജെ.പി നേതാവ് വിഷയത്തിൽ പ്രതികരിക്കുന്നത്. അന്വേഷണം തീർച്ചയായും ഉണ്ടാവണം. അധികാരത്തിൽ ഇരിക്കുന്ന പുരുഷൻമാർ എപ്പോഴും ചെയ്യുന്ന കാര്യമാണിത്. മാധ്യമ രംഗത്തും രാഷ്ട്രീയ മേഖലയിലും കമ്പനികളിലും ഇതുണ്ട്. ഇപ്പോൾ സ്ത്രീകൾ പ്രതികരിക്കാൻ തയ്യാറാവുന്നുണ്ട്. നാമത് ഗൗരവത്തിൽ തന്നെ എടുക്കണം. മറ്റുള്ളവർ എന്ത് കരുതും, സ്വഭാവശുദ്ധിയെ സംശയിക്കുമോ എന്നെല്ലാമുള്ള ഭയം കാരണമാണ് സ്ത്രീകൾ ഇക്കാര്യങ്ങൾ പുറത്തു പറയാൻ മടിക്കുന്നത്. ഇപ്പോൾ പുറത്ത് വരുന്ന ഓരോ ആരോപണങ്ങളിലും നടപടി എടുക്കാൻ നാം തയ്യാറാവണമെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല. വകുപ്പ് ചുമതലയുള്ള വനിതാ മന്ത്രിയാണ് താങ്കളെന്നും ഗൗരവകരമായ ആരോപണമാണ് പുറത്തുവരുന്നതെന്നും അന്വേഷണം ഉണ്ടോവുമോ എന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ഒരക്ഷരം പോലും മിണ്ടാതെഅവഗണിക്കുകയാണ് മന്ത്രി ചെയ്തത്. പാർട്ടി പരിപാടികളെ കുറിച്ച് പ്രതികരിക്കാനായി വാർത്താ സമ്മേളനം വിളിച്ച ബി.ജെ.പി വക്താവ് സാംബിത് പാത്ര എം.ജെ അക്ബറുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി. തന്നെ ചുമതലപ്പെടുത്തിയത് മറ്റ് വിഷയങ്ങൾ സംസാരിക്കാനാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ വിഷയത്തിൽ കടുത്ത പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തി. വളരെ ഗൗരവകരമായ വിഷയമാണിതെന്നും മന്ത്രി മൗനം വെടിയണമെന്നും കോൺഗ്രസ് നേതാവ് മനീഷ് തീവാരി പ്രതികരിച്ചു. അന്വേഷണം തീർച്ചയായും ഉണ്ടാവണം. പ്രധാനമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നും തിവാരി ആവശ്യപ്പെട്ടു. പ്രിയ രമണി എന്ന മാധ്യമപ്രവർത്തകയാണ് ദി ടെലഗ്രാഫിന്റെ സ്ഥാപക എഡിറ്റർ കൂടിയായ എം.ജെ അക്ബറിനെതിരെ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. എന്നാൽ വിദേശത്തുള്ള എം.ജെ അക്ബർ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. content highlights:There Should Be A Probe: Maneka Gandhi on MJ Akbar allegation


from mathrubhumi.latestnews.rssfeed https://ift.tt/2Ec83Y5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages