മുംബൈ: സുപ്രീംകോടതി വിധി വന്ന സാഹചര്യത്തിൽശബരിമലയിലേക്ക് ഉടൻ എത്തുമെന്ന് സാമൂഹിക പ്രവർത്തക തൃപ്തി ദേശായി. ഈ മണ്ഡല സീസണിൽ തന്നെ ശബരിമലയിൽ പ്രവേശിക്കും. തിയ്യതി തീരുമാനിച്ചിട്ടില്ല. ഒരു കൂട്ടം സ്ത്രീകൾക്ക്ഒപ്പമായിരിക്കും താൻ എത്തുക. തിയ്യതി ഒരാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കുമെന്നും തൃപ്തി ദേശായി മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി. സുപ്രീം കോടതി വിധിയിൽ സന്തോഷം. സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ ലഭിച്ചു. അയ്യപ്പഭക്തരുടെ അഭിപ്രായം കൂടെ കേട്ട ശേഷമാണ് കോടതി വിധി. ഇതിന് ശേഷവും സമരം ചെയ്യുന്നത് കോടതിയലക്ഷ്യമാണ്. കേരളത്തിൽ ഇപ്പോൾ സുപ്രീം കോടതി വിധിക്കതിരെ നടക്കുന്ന പ്രതിഷേധങ്ങൾ അനാവശ്യമാണ്. ഇത് ഭരണഘടനാ വിരുദ്ധവും സ്ത്രീകളുടെ മൗലികാവകാശങ്ങൾക്ക് എതിരുമാണ്. ഇത്തരം സമരങ്ങൾ എന്ത് കൊണ്ട് നടത്തുന്നു എന്ന് കോൺഗ്രസും ബി.ജെ.പിയും വ്യക്തമാക്കണം. ശബരിമലയിൽ എത്തുന്ന സ്ത്രീകളെ സ്വാഗതം ചെയ്യുകയാണ് എല്ലാവരും ചെയ്യേണ്ടത്. തൃപ്തി ദേശായി പറഞ്ഞു. മഹാരാഷ്ട്രയിലെ ശനിശിംഘ്നാപുർ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം നേടാനായി നടത്തിയ സമരങ്ങളിലൂടെയാണ് ഭൂമാതാ ബ്രിഗേഡ് എന്ന സ്ത്രീപക്ഷ സംഘടനയും അതിന്റെ നേതാവായ തൃപ്തി ദേശായിയും ദേശീയതലത്തിൽ ശ്രദ്ധ നേടുന്നത്. വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ ശനിശിംഘ്നാപുർ ക്ഷേത്രം, ഹാജി അലി ദർഗ്ഗ, പൂനെ മഹാലക്ഷ്മി ക്ഷേത്രം എന്നിവിടങ്ങളിൽ സ്ത്രിപ്രവേശനം സാധ്യമാക്കിയ ശേഷമാണ് ഇവർ ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം ഏറ്റെടുത്തത്.
from mathrubhumi.latestnews.rssfeed https://ift.tt/2QOfdmr
via
IFTTT
No comments:
Post a Comment