മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ നെറ്റ് ബാങ്കിങ് ഉപയോഗിക്കാനാവില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ നെറ്റ് ബാങ്കിങ് ഉപയോഗിക്കാനാവില്ല

ന്യൂഡൽഹി: എസ്ബിഐയുടെ ഇന്റർനെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ഉടനെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുക. 2018 ഡിസംബർ ഒന്നിനകം മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിക്കാനാവില്ല. ബാങ്കിന്റെ ശാഖയിലെത്തി വേണം മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാൻ. ആർബിഐയുടെ നിർദേശ പ്രകാരമാണ് എസ്ബിഐ ഉപഭോക്താക്കൾക്ക് നിർദേശം നൽകിയിട്ടുള്ളത്. എസ്എംഎസ്, ഇ-മെയിൽ അലർട്ടുകൾ നൽകുന്നതിനുവേണ്ടിയാണിത്. നിലവിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാം: 1. യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ച് ഓൺലൈൻ എസ്ബിഐ ലോഗിൻ ചെയ്യുക. 2. ഹോം പേജിലെ മൈ അക്കൗണ്ട് ആന്റ് പ്രൊഫൈൽ ടാബ് ക്ലിക്ക് ചെയ്യുക. 3. പ്രൊഫൈൽ-ടാബിൽ ക്ലിക്ക് ചെയ്യുക 4. പ്രൊഫൈൽ ടാബിൽ പേഴ്സണൽ ഡീറ്റെയിൽസ്/ മൊബൈൽ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. 5. പ്രൊഫൈൽ പാസ് വേഡ് നൽകുക. 6. അപ്പോൾ നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ തെളിഞ്ഞുവരും.


from mathrubhumi.latestnews.rssfeed https://ift.tt/2IR7Qbc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages