യു.പി സെക്രട്ടേറിയറ്റിനു പുറത്ത് ഗതാഗത തടസമുണ്ടാക്കി നിസ്ക്കാരം നടത്തിയ ആൾ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

യു.പി സെക്രട്ടേറിയറ്റിനു പുറത്ത് ഗതാഗത തടസമുണ്ടാക്കി നിസ്ക്കാരം നടത്തിയ ആൾ അറസ്റ്റില്‍

ലഖ്നൗ: ഉത്തർപ്രദേശ് സെക്രട്ടേറിയറ്റിനുള്ളിൽ മുഖ്യമന്ത്രിയുടെ യോഗം നടക്കുന്നതിനിടെ ഗതാഗത തടസം സൃഷ്ടിച്ച് റോഡിൽ പ്രാർഥന നടത്തിയ ആളെ പോലീസ് അറസ്റ്റു ചെയ്തു. റഫീഖ് അഹമ്മദ് എന്നയാളാണ് വെള്ളിയാഴ്ച വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിമുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി യോഗം നടത്തുന്നതിനിടെ പുറത്ത് നിസ്ക്കാരം നടത്തിയത്. ഇയാളെ വെള്ളിയാഴ്ച അർധരാത്രിയോടെ അറസ്റ്റു ചെയ്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഗതാഗത തടസമുണ്ടാക്കിയതിനും പൊതു ശല്യമുണ്ടാക്കിയതിനുമാണ് ഇയാളെ അറസ്റ്റു ചെയ്തത്. സംഭവത്തെ തുടർന്ന് രണ്ടു പോലീസുദ്യോഗസ്ഥരെ കൃത്യവിലോപത്തിന് സസ്പെൻഡ് ചെയ്തു. റഫീഖിന്റെ പ്രവൃത്തി തിരക്കുള്ള റോഡിൽ ഇരുപതു മിനിറ്റോളം ഗതാഗത തടസമുണ്ടാക്കി. സെക്രട്ടേറിയറ്റിൽ ഡ്യൂട്ടിക്കായി ധാരാളം പോലീസുകാരുണ്ടായിരുന്നുവെങ്കിലും എല്ലാവരും കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. സംഭവം മുഴുവൻ ടെലിവിഷൻ ചാനലുകൾ പ്രക്ഷേപണംചെയ്യുകയും ചെയ്തു. ഇതാണ് പോലീസുകാർക്കെതിരെ അടിയന്തരനടപടിയെടുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. നിസ്കാരത്തിനു ശേഷം അവിടെ നിന്ന് പോയ റഫീഖിനെ തിരിച്ചറിഞ്ഞ ശേഷം അറസ്റ്റു ചെയ്യുകയായിരുന്നു. റഫീഖിന്റെ കൈവശം ഒരു കത്തിയും ഉണ്ടായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2Oo4Rx5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages