ഗോള്‍ഡ് ബോണ്ട്: ഒരു ഗ്രാമിന്റെ വില 3,146 രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

ഗോള്‍ഡ് ബോണ്ട്: ഒരു ഗ്രാമിന്റെ വില 3,146 രൂപ

ന്യൂഡൽഹി: ഒക്ടോബർ 15 മുതൽ പുറത്തിറക്കുന്ന ഗോൾഡ് ബോണ്ടിന്റെ വില നിശ്ചയിച്ചു. ഒരു ഗ്രാമിന് തുല്യമായ ഒരുയൂണിറ്റിന്റെ വില 3,146 രൂപയാണ്. ഓൺലൈൻ വഴി അപേക്ഷിച്ച് ഡിജിറ്റലായി പണമടയക്കുന്നവർക്ക് വിലയിൽ 50 രൂപയുടെ കിഴിവ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. റിസർവ് ബാങ്കുമായി ചർച്ച ചെയ്തശേഷമാണ് ധനമന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഇപ്രകാരം ഓൺലൈനിൽ വാങ്ങുന്നവർക്ക് ഗ്രാമിന് 3,096 രൂപയാണ് നൽകേണ്ടിവരിക. 2018 ഒക്ടോബർ മുതൽ 2019 ഫെബ്രുവരി വരെ എല്ലാ മാസവും ബോണ്ട് പുറത്തിറക്കും. ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിങ് കോർപ്പറേഷൻ, തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകൾ, സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവ വഴി ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാം. നിക്ഷേപത്തിന് 2.5ശതമാനം പലിശ ലഭിക്കുന്നതിനുപുറെമെ, കാലാവാധിയെത്തുമ്പോൾ ബോണ്ട് പണമാക്കാം. അപ്പോൾ നിലവിലുള്ള സ്വർണത്തിന്റെ വില ലഭിക്കും. ആറുമാസം കൂടുമ്പോൾ പലിശ നിങ്ങളുടെ അക്കൗണ്ടിലെത്തും. ഗോൾഡ് ബോണ്ട്: അറിയാം പത്ത് കാര്യങ്ങൾ


from mathrubhumi.latestnews.rssfeed https://ift.tt/2CIIlJ7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages