തിരുവനന്തപുരം: ശബരിമലയിൽ തുലാമാസ പൂജകൾക്കായി സാധാരണ ഒരുക്കങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളു. ശബരിമല അവലോകന യോഗത്തിലാണ് ഈ തീരുമാനം. മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ പങ്കെടുത്താണ് യോഗം നടന്നത്. മുഖ്യമന്ത്രിക്ക് പുറമെ ദേവസ്വം മന്ത്രിയും, വനം മന്ത്രിയും, ദേവസ്വം ബോർഡ് പ്രസിഡന്റും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. പുതുതായി സ്ത്രീകൾക്ക് ശുചിമുറികൾ നിർമ്മിക്കുന്ന പ്രവർത്തനം നടക്കും. നവംബർ 15 ന് മുൻപ് മണ്ഡല മകരവിളക്കിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിക്കും. സന്നിധാനത്ത് കൂടുതലായി കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമ്മിക്കുന്ന പ്രവണതകൾ കുറയ്ക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അഭിപ്രായപ്പെട്ടു. പമ്പയിൽ അടിഞ്ഞ് കൂടിയിട്ടുള്ള മണൽ നീക്കം ചെയ്യുന്നതിന് വനംവകുപ്പിന്റെ സ്ഥലം അനുവദിച്ച് നൽകാനും ഇന്നത്തെ യോഗത്തിൽ തീരുമാനമായി.
from mathrubhumi.latestnews.rssfeed https://ift.tt/2OTHMBQ
via
IFTTT
No comments:
Post a Comment