നീളന്‍ മീശയും കിരീടവും; പുരാണത്തിലെ ജനക മഹാരാജാവായി കേന്ദ്ര മന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

നീളന്‍ മീശയും കിരീടവും; പുരാണത്തിലെ ജനക മഹാരാജാവായി കേന്ദ്ര മന്ത്രി

ന്യൂഡൽഹി: രാജകീയമായ വസ്ത്രങ്ങളും കിരീടവും നീളൻ മീശയുമൊക്കെയായി വേദിയിലേക്ക് കടന്നെത്തിയ കേന്ദ്ര മന്ത്രി ഹർഷവർധനെ കണ്ട് കാണികൾ വിസ്മയിച്ചു. പുരാണങ്ങളിൽ മിഥിലയിലെ രാജാവായ ജനകമാഹാരാജാവായിട്ടായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിയുടെ പരകായ പ്രവേശം. രാംലീല പരിപാടിയിൽ പരിസ്ഥിതി ശുചീകരണത്തിന്റെ പ്രാധാന്യം ഉയർത്തിപ്പിടിച്ചായിരുന്നു മന്ത്രിയുടെ പ്രകടനം. ചെങ്കോട്ടയിലെ ഗ്രൗണ്ടിൽ ലവ്കുശ കമ്മറ്റിയാണ് രാംലീല പരിപാടി സംഘടിപ്പിച്ചത്. രാജകീയമായ വസ്ത്രധാരണത്തിൽ തിരിച്ചറിയാൻ കഴിയാത്ത രീതിയിലായിരുന്നു മന്ത്രി. കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രിയാണ് ഹർഷ വർധൻ. പരിപാടിയിലെ തന്റെ സംഭാഷണത്തിനിടയിൽ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും മന്ത്രി ഓർമ്മിപ്പിച്ചു. കഥാപാത്രമായ ശ്രീരാമനുമായുള്ള സംഭാഷണത്തിനിടയിലാണ് പരിസ്ഥിതി സംരക്ഷണവും, ശുദ്ധമായ വായുവിന്റെ പ്രാധാന്യത്തെ കുറിച്ചുമെല്ലാം ജനകമഹാരാജാവ് സംസാരിച്ചത്. പരിപാടി തുടങ്ങുന്നതിന് മുൻപ് താൻ ജനകനായി അഭിനയിക്കുന്നുണ്ടെന്ന് മന്ത്രി ട്വീറ്റ് ചെയ്തിരുന്നു. #राजा_जनक के रूप में अपना किरदार देखकर मुझे आश्चर्य हुआ। यह शायद #मर्यादापुरुषोतमश्रीराम और माता #सीता के आर्शीवाद का ही परिणाम है कि मैं इस भूमिका को लोगों की आकांक्षाओं के मुताबिक निभा पाया। #RamLeela #रामलीला @BJP4India pic.twitter.com/JKjOgQZVzT — Dr. Harsh Vardhan (@drharshvardhan) October 12, 2018 content highlights:Harsh Vardhan Is King Janak In Ramleela


from mathrubhumi.latestnews.rssfeed https://ift.tt/2OqJUl1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages