തൃപ്തി ദേശായി എരിതീയില്‍ എണ്ണയൊഴിക്കുന്നു- പി.എസ് ശ്രീധരന്‍പിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

തൃപ്തി ദേശായി എരിതീയില്‍ എണ്ണയൊഴിക്കുന്നു- പി.എസ് ശ്രീധരന്‍പിള്ള

കൊല്ലം: ശബരിമലയിൽ പ്രവേശിക്കുമെന്ന തൃപ്തി ദേശായിയുടെ പ്രഖ്യാപനം എരിതീയിൽ എണ്ണയൊഴിക്കുന്ന നിലപാടെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. വിശ്വാസികളോടുള്ള വെല്ലുവിളിയാണിത്. അപകടകരമായ ഈ വെല്ലുവിളിയിൽനിന്ന് തൃപ്തി പിന്മാറണം. ബി.ജെ.പി ഭരണഘടനാ ലംഘനം നടത്തിയെന്ന തൃപ്തിയുടെ പ്രസ്താവന അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. തൃപ്തിയെ തടയണമോ എന്ന കാര്യം വിശ്വാസികളാണ് തീരുമാനിക്കേണ്ടത്. ആ തീരുമാനത്തിന് ബി.ജെ.പി പിന്തുണ നൽകും. തൃപ്തിയുടെ ക്ഷേത്ര സന്ദർശനങ്ങൾ വിശ്വാസി എന്ന രീതിയിലല്ല. വിശ്വാസികളെ വെല്ലുവിളിക്കാനാണ്. ഭരണഘടനാ ലംഘനം നടത്തിയെന്ന് പറയാൻ അവർ ഭരണഘടനാ വിദഗ്ദയാണോ എന്നും ശ്രീധരൻപിള്ള ചോദിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2A6ANxg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages