മുംബൈ: മീ ടൂ വെളിപ്പെടുത്തൽബി.സി.സി.ഐ സി.ഇ.ഒ രാഹുൽ ജോഹ്രിയും. ജോഹ്രി തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് ഒരു മാധ്യമപ്രവർത്തകയുടെ ആരോപണം. പെടെസ്ട്രയൻ പോയറ്റ് എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ജോഹ്രിക്കെതിരെ യുവതി ആരോപണമുന്നയിച്ചത്. ഒരു ജോലിയുടെ ആവശ്യത്തിനായി ഇരുവരും കണ്ടമുട്ടിയപ്പോൾ ജോഹ്രി അപമര്യാദയായി പെരുമാറുകയായിരുന്നു. 2016 ഏപ്രിലിലാണ് രാഹുൽ ജോഹ്രി ബി.സി.സിഐയുടെ പ്രഥമ സി.ഇ.ഒ ആയി ചുമതലേയറ്റത്. ഡിസ്കവറി നെറ്റ്വർക്സ് ഏഷ്യാ പസഫിക്കിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ദക്ഷിണേഷ്യ ജനറൽ മാനേജരുമായ ജോഹ്രി ആ സ്ഥാനമൊഴിഞ്ഞാണ് ബി.സി.സി.ഐയിൽ ചേരുന്നത്. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആർ.എം. ലോധ ചെയർമാനായ അന്വേഷണസമിതിയുടെ ശുപാർശപ്രകാരമാണ് ബി.സി.സി.ഐ രാഹുൽ ജോഹ്രിയെ സി.ഇ.ഒ നിയമിച്ചത്. ബോർഡിന്റെ ഭരണ-മാനേജുമെന്റ് ചുമതലകൾ നോക്കാൻ സി.ഇ.ഒ.യെ നിയമിക്കണമെന്നായിരുന്നു ശുപാർശ. Read More:പെട്ടെന്ന് അയാളെന്നെ കിടക്കയിലേക്ക് തളളിയിട്ടു; മീ ടുവിൽ കുടുങ്ങി മലിംഗയും Read More:ആരുമില്ലാത്ത സമയത്ത് അയാളെന്റെ അരയിൽ കടന്നുപിടിച്ചു- രണതുംഗയും കുരുക്കിൽ നേരത്തെ ശ്രീലങ്കയുടെ മുൻതാരവും പെട്രോളിയം മന്ത്രിയുമായ അർജുന രണതുംഗയ്ക്കെതിരേയും ലങ്കൻ പേസ് ബൗളർ ലസിത് മലിംഗക്കെതിരേയും ലൈംഗികാരോപണമുണ്ടായിരുന്നു. ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനത്തിനിടയിൽ തന്നെ രണതുംഗ പീഡിപ്പിച്ചുവെന്നായിരുന്നു വിമാന ജീവനക്കാരിയായ യുവതിയുടെ ആരോപണം. Content Highlights: BCCI CEO Rahul Johri accused of sexual harassment Me Too
from mathrubhumi.latestnews.rssfeed https://ift.tt/2Oo4LFJ
via
IFTTT
No comments:
Post a Comment