മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി വിഷ്ണുവിന്റെ പതിനൊന്നാം അവതാരമെന്ന് മഹാരാഷ്ട്ര ബിജെപി വക്താവ്. ട്വിറ്ററിലൂടെയാണ് പാർട്ടി വക്താവ് അവതാർ വാഗ് മോദിയെ ഇങ്ങനെ വിശേഷിപ്പിച്ചത്. Hon PM @narendramodi ji is the 11th #Avatar of Lord Vishnu यदा यदा हि धर्मस्य... — Avadhut Wagh (@Avadhutwaghbjp) 12 October 2018 മോദിയെപ്പോലെ ദൈവതുല്യനായ ഒരു നേതാവിനെ ലഭിച്ചത് രാജ്യത്തിന്റെ ഭാഗ്യമാണെന്നും മറാത്തി ന്യൂസ് ചാനലിനോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു. നഷ്ടമായി കൊണ്ടിരിക്കുന്ന രാഷ്ട്രീയ മൂല്യത്തെ വീണ്ടെടുക്കാനുള്ള ഉദ്ദേശത്തോടെയാണ് ഇത്തരത്തിലൊരു അഭിപ്രായം പറയുന്നതെന്നും ഇതിന് വ്യാപകമായ പ്രചരണം നടത്തേണ്ട കാര്യമില്ലെന്നും വാഗ് പറഞ്ഞു. भारताचे पंतप्रधान परम आदरणीय श्री नरेंद्र मोदी जी हे श्री विष्णु चे अकरावे अवतार आहेत — Avadhut Wagh (@Avadhutwaghbjp) 12 October 2018 വാഗിന്റെ ഈ ട്വീറ്റിനെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. നരേന്ദ്ര മോദിയെ ഇത്തരത്തിൽ വിശേഷിപ്പിക്കുന്നത് ദേവന്മാരെ അപമാനിക്കലാണെന്നാണ്കോൺഗ്രസിന്റെ അഭിപ്രായം. ബിജെപിയുടെ താണ സാംസ്കാരികാവസ്ഥയാണ് ഇത്തരം അഭിപ്രായങ്ങളിലൂടെ പ്രകടമാകുന്നതെന്നും കോൺഗ്രസ് പാർട്ടി വക്താവ് അതുൽ ലോണ്ഡേ പരിഹസിച്ചു. എൻസിപി എംഎൽഎ ജിതേന്ദ്ര അവഹാദും അവതാർ വാഗിനെതിരെ രംഗത്തെത്തി. എൻജിനീയറിങ് ബിരുദധാരിയായ വാഗിന്റെ ബിരുദസർട്ടിഫിക്കറ്റ് വ്യാജമാവാനാണ് സാധ്യത എന്നും ജിതേന്ദ്ര അവഹാദ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2Ok2SK6
via
IFTTT
No comments:
Post a Comment