ഫെയ്‌സ്ബുക്ക് ഹാക്കിങ് ബാധിച്ചത് 2.9 കോടിയാളുകളെ; പ്രൊഫൈല്‍ വിവരങ്ങളെല്ലാം ചോര്‍ന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

ഫെയ്‌സ്ബുക്ക് ഹാക്കിങ് ബാധിച്ചത് 2.9 കോടിയാളുകളെ; പ്രൊഫൈല്‍ വിവരങ്ങളെല്ലാം ചോര്‍ന്നു

കഴിഞ്ഞ മാസം ഫെയ്സ്ബുക്ക് വെളിപ്പെടുത്തിയ ഫെയ്സ്ബുക്ക് ഹാക്കിങ് നേരിട്ട് ബാധിച്ചത്. 2.9 കോടി ഉപയോക്താക്കളെ. വെള്ളിയാഴ്ചയാണ് ഫെയ്സ്ബുക്ക് ഹാക്കിങുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടത്. ഹാക്കിങിനെ തുടർന്ന് ലോകമെമ്പാടുമുള്ള ഒമ്പത് കോടി ഫെയ്സ് ബുക്ക് ഉപയോക്താക്കളുടെ ഫെയ്സ് ബുക്ക് അക്കൗണ്ടുകൾ താനെ ലോഗ് ഔട്ട് ആയിരുന്നു. ഫെയ്സ്ബുക്ക് പ്രോഗ്രാമിങ്ങിലെ പരസ്പരബന്ധിതമായ സാങ്കേതിക തകരാറുകളാണ് അജ്ഞാതരായ ഹാക്കർമാർ ദുരുപയോഗം ചെയ്തത്. 1.5 കോടിയോളം ഉപയോക്താക്കളുടെ പേരും കോൺടാക്റ്റ് വിവരങ്ങളും മോഷ്ടിക്കപ്പെട്ടു. കോൺടാക്റ്റ് വിവരങ്ങളിൽ ഫോൺ നമ്പറുകളും ഇമെയിൽ അഡ്രസുകളും ഉൾപ്പെടുന്നു. ഇതുകൂടാതെയുള്ള 1.4 കോടി ആളുകളെയാണ് ഹാക്കിങ് കാര്യമായി ബാധിച്ചത്. ഇവരുടെ പ്രൊഫൈലുമായി ബന്ധപ്പെട്ട വിവരങ്ങളും ചോർത്തപ്പെട്ടു. സെർച്ച് ഹിസ്റ്ററി, വിദ്യാഭ്യാസ പശ്ചാത്തലം, സ്ഥലം, ജനന തീയതി, അവർ ഫോളോ ചെയ്യുന്ന ആളുകൾ ആരൊക്കെ, പേജുകൾ ഏതെല്ലാം തുടങ്ങിയ വിവരങ്ങൾ ഇതിൽ പെടുന്നു. കഴിഞ്ഞ മാസമാണ് ഫെയ്സ്ബുക്ക് അക്കൗണ്ടുകളിൽ വ്യാപകമായ സൈബർ ആക്രമണം നടന്നുവെന്ന് ഫെയ്സ്ബുക്ക് വെളിപ്പെടുത്തിയത്. ഫെയ്സ്ബുക്ക് എപ്പോഴും ലോഗ്ഗ് ഇൻ ആയിരിക്കാൻ സഹായിക്കുന്ന ആക്സസ് ടോക്കൻ സംവിധാനത്തിലെ തകരാറാണ് ഹാക്കർമാർ മുതലെടുത്തത്. ഈ മാസം ആദ്യമാണ് അസാധാരണമായി ചില ഇടപെടലുകൾ ഫെയ്സ്ബുക്കിന്റെ ശ്രദ്ധയിൽ പെട്ടത്. വെള്ളിയാഴ്ചയാണ് എന്താണ് സംഭവമെന്ന് വ്യക്തമായത്. ഉടനെതന്നെ ആക്സസ് ടോക്കനുകളെല്ലാം ഫെയ്സ്ബുക്ക് പിൻവലിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ലോഗിൻ ആയിക്കിടന്ന പല അക്കൗണ്ടുകളും ലോഗ് ഔട്ട് ആയത്. സംഭവത്തിൽ വിവിധ അന്വേഷണ ഏജൻസികളുമായി സഹകരിക്കുന്നുണ്ടെന്ന് ഫെയ്സ്ബുക്ക് വ്യക്തമാക്കി. ഹാക്കർമാരെ കുറിച്ച് പരസ്യ പ്രസ്താവനകൾ പാടില്ലെന്ന് അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ നിർദേശമുണ്ട്. എന്താണ് ഹാക്കർമാരുടെ ഉദ്ദേശമെന്ന് വ്യക്തമല്ല. അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ കഴിഞ്ഞ വർഷത്തെ പോലെ വീണ്ടുമൊരു സോഷ്യൽ മീഡിയ അട്ടിമറി ശ്രമത്തെയും സംശയിക്കുന്നുണ്ട്. എന്നാൽ അത്തരമൊരു സംശയത്തിന്റെ ആവശ്യമില്ലെന്നും അതിനുള്ള സൂചനയൊന്നുമില്ലെന്നുമാണ് ഫെയ്സ്ബുക്കിന്റെ പ്രതികരണം. തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവര ചോർച്ചാ വിവാദം മുൻനിര ടെക്ക് കമ്പനികളെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.ദിവസങ്ങൾക്ക് മുമ്പാണ് വിവര ചോർച്ച വാർത്തകൾ വന്നതിന് പിന്നാലെ ഗൂഗിൾ അതിന്റെ സോഷ്യൽ മീഡിയാ സേവനമായ ഗൂഗിൾ പ്ലസ് നിർത്തലാക്കുകയാണെന്ന് പ്രഖ്യാപിച്ചത്. അമേരിക്കൻ തിരഞ്ഞെടുപ്പിലെ സോഷ്യൽ മീഡിയ അട്ടിമറിക്കും, കേംബ്രിജ് അനലിറ്റിക്ക വിവാദത്തിനും ശേഷം ഭരണാധികാരികളുടെ ചോദ്യത്തിന് വീണ്ടും ഉത്തരം പറയേണ്ട അവസ്ഥയിലാണ് കമ്പനികൾ.


from mathrubhumi.latestnews.rssfeed https://ift.tt/2QPifXS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages