മീടൂ ക്യാംപെയിനില്‍ വെളിപ്പെടുത്തലുകല്‍ തുടരുകയാണ്. ഗാനരചയിതാവ് വൈരമുത്തുവിന് പിന്നാലെ ഗായകന്‍ കാര്‍ത്തിക്കിന്റെ പേരും ഗായിക ചിന്‍മയി ശ്രീ പദ വെളിപ്പെടുത്തിയിരുന്നു. കാര്‍ത്തിക്കിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കില്‍ മീടൂവിനോട് താന്‍ ചെയ്യുന്ന കടുത്ത അനീതിയായിരിക്കുമെന്ന് ചിന്‍മയി പറഞ്ഞു. കാര്‍ത്തിക്കിനെതിരെയുള്ള മീടൂ ക്യാംപെയിനില്‍ തന്നോടൊപ്പം പേരു വെളിപ്പെടുത്താത്ത പല പെണ്‍കുട്ടികളും ചേരുമെന്നും ചിന്‍മയി ട്വിറ്ററില്‍ കുറിച്ചു.
ഗായകന്‍ കാര്‍ത്തിക്കിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കില്‍ മീടൂ ക്യാംപെയിനോട് താന്‍ ചെയ്യുന്ന കടുത്ത അനീതിയായിരിക്കും അത്. അതില്‍ ഞാനും ഞാനറിയപ്പെടുന്ന പലരും ചേര്‍ന്ന് ഞങ്ങലും എന്നാണ് പറയേണ്ടത്. പ്രശസ്തി ദുരുപയോഗം ചെയ്തിട്ടേയുള്ളു അദ്ദേഹം.- ചിന്മയി കുറിച്ചു.
ഒരു രോഗിയേ പോലെ ഒരുപാട് സ്ത്രീകളുടെ പിന്നാലെ പോയിട്ടുമുണ്ട്. അതും ഒരേ ദിവസം തന്നെ. ഒരു കുറ്റബോധം പോലുമില്ലാതെ.. സംഗീത ലോകത്തെ സുഹൃത്തുക്കോടു മാത്രമല്ല... മറ്റ് സ്ത്രീ സുഹൃത്തുക്കള്‍ക്കും അശ്ലീല ചിത്രങ്ങളും വീഡിയോകളും സന്ദേശങ്ങളിലൂടെ കൈമാറുന്നത് അദ്ദേഹത്തിന് ശീലമായിരുന്നു. പ്രശസ്തനായതിനാല്‍ അതെല്ലാം ഒളിച്ചുവെച്ചു. പേര് പറയത്ത പല പെണ്‍കുട്ടികളും കാര്‍ത്തിക്കിനെതിരെ സന്തോഷത്തോടെ മീടൂ എന്ന് പറയും.. - ചിന്‍മയി കുറിച്ചു.
from mangalam.com https://ift.tt/2NGtsYV
via IFTTT
No comments:
Post a Comment