കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെതിരെ നടപടി വൈകുന്നതില്‍ താരസംഘടനയായ 'അമ്മ'യ്ക്കുള്ളില്‍ നടിമാരുടെ പ്രതിഷേധം പുകയുന്നു. കൂടുതല്‍ നടിമാര്‍ സംഘടന വിട്ട് പുറത്തുപോകുമെന്ന് സൂചന. സംഘടനാ നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധം പ്രകടിപ്പിച്ച് വിമണ്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യൂ.സി.സി) വൈകിട്ട് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ പേര്‍ സംഘടന വിടുന്ന തീരുമാനം അറിയിക്കുമെന്നാണ് കരുതുന്നത്. രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരാണ് വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്.
അതേസമയം, ഏറെ വിവാദം സൃഷ്ടിച്ച 'മീ ടു' ക്യാംപയിന്‍ മലയാള സിനിമയിലേക്കും എത്താന്‍ സാധ്യതയുണ്ടെന്ന് സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു. ഡബ്ല്യൂ.സി.സി വൈകിട്ട് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം വിളിച്ച സാഹചര്യത്തിലാണ് മാധവന്റെ ട്വീറ്റ്. 'വലിയ മീ ടുവിന് സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചു. മാധ്യമപ്രവര്‍ത്തകര്‍ വൈകിട്ട് നാലിന് നടക്കുന്ന ഡബ്ല്യൂ.സി.സി വാര്‍ത്താസമ്മേളനം ഒഴിവാക്കരുതെന്ന്' അദ്ദേഹം ട്വീറ്റ് ചെയ്യുന്നു.
Journalist friends in Ernakulam, don’t skip WCC press meet today at 4 pm, at Ernakulam Press Club. A little bird says this could be big. #Metoo— N.S. Madhavan (@NSMlive) October 13, 2018
from mangalam.com https://ift.tt/2pSmQgq
via IFTTT
No comments:
Post a Comment