എടിഎം കവര്‍ച്ചാ കേസ് അന്വേഷിക്കാന്‍ പ്രത്യേക സ്‌ക്വാഡ് ; മോഷണം നടത്തിയത് പ്രൊഫഷണല്‍ സംഘമെന്ന് പോലീസ് ; വാഹനത്തിന് സമീപത്ത് നിന്നും രക്തക്കറയും കണ്ടെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

എടിഎം കവര്‍ച്ചാ കേസ് അന്വേഷിക്കാന്‍ പ്രത്യേക സ്‌ക്വാഡ് ; മോഷണം നടത്തിയത് പ്രൊഫഷണല്‍ സംഘമെന്ന് പോലീസ് ; വാഹനത്തിന് സമീപത്ത് നിന്നും രക്തക്കറയും കണ്ടെത്തി

ചാലക്കുടി: മദ്ധ്യകേരളത്തില്‍ നടന്ന ഏറ്റവും വലിയ എടിഎം കവര്‍ച്ചയില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചു. മോഷ്ടാക്കള്‍ ഉപേക്ഷിച്ചിട്ടുപോയ വാഹനത്തിന് സമീപത്ത് നിന്നും ഇന്ന് രാവിലെ രക്തക്കറയും കണ്ടെത്തി. മോഷണത്തിന് പിന്നില്‍ പ്രൊഫഷണല്‍ സംഘമാണെന്നും മൂന്നിടത്തും മോഷണം നടത്തിയത് ഒരേ സംഘമാണെന്നും ചാലക്കുടിയില്‍ വാഹനം ഉപേക്ഷിച്ച ശേഷം ട്രെയിനില്‍ ഇവര്‍ രക്ഷപ്പെട്ടിരിക്കാമെന്നുമുള്ള നിഗമനത്തിലാണ് പോലീസ്.

ഉപേക്ഷിച്ച വാഹനത്തില്‍ കൂടുതല്‍ പരിശോധന നടത്തുകയാണ്. അന്വേഷണത്തിന് ഡല്‍ഹി, തമിഴ്‌നാട് പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ഫോറന്‍സിക് വിരലടയാള ഡോഗ് സ്‌ക്വാഡുകളാണ് വാഹനത്തില്‍ പരിശോധന നടത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം എടിഎമ്മില്‍ നിന്നും വാഹനത്തില്‍ നിന്നും കിട്ടിയ വിരലടയാളങ്ങള്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയ്ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. മോഷണത്തിന് പിന്നില്‍ പ്രൊഫഷണല്‍ സംഘമായിരിക്കാമെന്ന് ഊഹിച്ചിരിക്കുന്ന പോലീസ് അടുത്തിടെ മോചിതരായ മോഷ്ടാക്കളുടെ വിവരവും ശേഖരിച്ചിട്ടുണ്ട്. മോഷണ സംഘം ട്രെയിനില്‍ തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാമെന്നും കരുതുന്നു.

മോഷ്ടാക്കള്‍ റോഡുമാര്‍ഗ്ഗം സഞ്ചരിക്കാന്‍ സാദ്ധ്യതയില്ലെന്നാണ് പോലീസ് പറയുന്നത്. പാലിയേക്കര ടോള്‍പ്‌ളാസ വഴിയും പോയിട്ടില്ല. ചാലക്കുടി മുതല്‍ കൊരട്ടി വരെയുള്ള പാതയിലെ കടകളിലെയും പെട്രാള്‍ പമ്പുകളിലെയും സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്. അതേസമയം ഇന്നു രാവിലെ മാത്രം കണ്ടെത്തിയ രക്തക്കറ മോഷ്ടാക്കളുടേത് അല്ലെന്ന നിഗമനത്തിലാണ് പോലീസ്. ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ നായ മുനിസിപ്പാലിറ്റിക്ക് പിന്നിലെ ഓട്ടോ സ്റ്റാന്റ് വരെ എത്തിയിരുന്നു. ഇവിടെ നിന്നും ഓട്ടോയിലോ മറ്റേതെങ്കിലും വാഹനത്തിലോ ഇവര്‍ ഒന്നര കിലോമീറ്റര്‍ മാത്രം ദൂരമുള്ള റെയില്‍വേ സ്‌റ്റേഷനിലേക്ക് പോയിരിക്കാമെന്നതാണ് പോലീസിന്റെ നിഗമനം.

മൂന്ന് മോഷണത്തിന് പിന്നിലും ഒരേ സംഘമാണെന്ന നിഗമനത്തില്‍ തന്നെയാണ് പോലീസ്. കോട്ടയത്തും കൊരട്ടിയിലും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞവര്‍ ഒരേപോലെയുള്ളവരാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം ഇവര്‍ മുഖം മൂടിയിരുന്നതിനാല്‍ എടിഎമ്മില്‍ കൊള്ള നടത്താന്‍ കയറും മുമ്പ് മറ്റേതെങ്കിലും സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടോ എന്ന കാര്യവും അന്വേഷണത്തിലാണ്.



from mangalam.com https://ift.tt/2NJkPwI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages