മുംബൈ: ഭഗവാന്‍ മഹാവിഷ്ണുവിന്റെ 11-ാമത്തെ അവതാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന വാദവുമായി ബിജെപി നേതാവ്. മഹാരാഷ്ട്ര ബിജെപി വക്താവ് അവദൂത് വാഗാണ് വിചിത്ര വാദത്തിന് പിന്നില്‍. ദൈവത്തെപ്പോലെയുള്ള ഒരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണെന്ന് അവദൂത് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്നാല്‍ അവദൂതിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍?ഗ്രസ് രം?ഗത്തെത്തി. ദൈവങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
അവദൂതിന്റെ നഷ്ടപ്പെട്ട രാഷ്ട്രീയ സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമമാണിത്. അതുകൊണ്ടുതന്നെ ഇതിന് അധികം പ്രധാന്യം നല്‍കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്തെ പറഞ്ഞു. ബിജെപിയുടെ സംസ്‌കാരത്തിന്റെ നിലവാരത്തെ തുറന്ന് കാട്ടുന്നതാണ് പരാമര്‍ശമെന്നും ലോന്തെ വ്യക്തമാക്കി.
എന്‍സിപി എംഎല്‍എ ജിതേന്ദ്ര അവ്ഹാദും അവദൂതിനെതിരെ രംഗത്തെത്തി. ഒരു എന്‍ജിനീയറിങ് ബിരുദധാരിയാണ് അവദൂത്. എന്നാല്‍ അദ്ദേഹത്തിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് യഥാര്‍ത്ഥമാണോയെന്ന് പരിശോധിക്കാനുള്ള സമയമായി. ഒരിക്കലും ഇത്തരമൊരു പ്രസ്താവന അവദൂതില്‍നിന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും അവ്ദാഹ് വ്യക്താക്കി.
from mangalam.com https://ift.tt/2pRSIS8
via IFTTT
No comments:
Post a Comment