വീണ്ടും വായിൽ കൊള്ളാത്ത വാക്കുമായി ശശി തരൂർ. കഴിഞ്ഞ ദിവസം ട്വിറ്റ് ചെയ്ത ഫ്ലൊക്സിനോസിനിഹിലിപിലിഫിക്കേഷൻ (floccinaucinihilipilification) എന്ന വാക്കിനോടുള്ള ഭയത്തെ സൂചിപ്പിച്ചുകൊണ്ട് കുറിച്ച ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഹിപ്പോപൊട്ടോമോൺസ്ട്രോസെസ്ക്യുപെഡലിയോഫോബിയ ( hippopotomonstrosesquipedaliophobia ) എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. വലിയ വാക്കുകളോടുള്ള ഭയമെന്നാണ് ഹിപ്പോപൊട്ടോമോൺസ്ട്രോസെസ്ക്യുപെഡലിയോഫോബിയുടെ അർത്ഥം. ഇത്തവണ വാക്കിന്റെ അർത്ഥവും തരൂർ ഫെയ്സ്ബുക്കിൽ നൽകിയിട്ടുണ്ട്.എന്നാൽ പാരഡോക്സിക്കൽ എന്നതിനേക്കൾ വലിയ വാക്കുകൾ ഒന്നും ദി പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ എന്ന പുസ്തത്തിൽ ഇല്ലെന്നും അദ്ദേഹം കുറിച്ചു. പുതിയ പുസ്തകമായ ദ പാരാഡോക്സിക്കൽ പ്രൈംമിനിസ്റ്റർ നരേന്ദ്രമോദി എന്ന പുസ്തകം പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള ട്വീറ്റിലാണ് 29 അക്ഷരങ്ങളുള്ള ഫ്ലൊക്സിനോസിനിഹിലിപിലിഫിക്കേഷൻ എന്ന വാക്ക് തരൂർ ഉപയോഗിച്ചത്. ഫ്ലൊക്സി, നോസി, നിഹിലി, പിലി എന്നീ നാലു ലാറ്റിൻ വാക്കുകൾക്കൊപ്പം ഇംഗ്ലീഷിലെ ഫിക്കേഷനും ചേർന്നാണ് ഈ വാക്കുണ്ടായത്. ഒന്നിനും മൂല്യം കല്പിക്കാത്ത പ്രവൃത്തി അല്ലെങ്കിൽ ശീലം എന്നാണ് ഈ വാക്കിന്റെ അർഥം. Content Highlights : The Paradoxical PrimeMinister, Shashi Tharoor, hippopotomonstrosesquipedaliophobia
from mathrubhumi.latestnews.rssfeed https://ift.tt/2y8MsKs
via
IFTTT
No comments:
Post a Comment