'രണ്ടാമൂഴം നടക്കും! എം.ടിക്കു കൊടുത്ത വാക്ക് നിറവേറ്റും'- ശ്രീകുമാര്‍ മേനോന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 11, 2018

'രണ്ടാമൂഴം നടക്കും! എം.ടിക്കു കൊടുത്ത വാക്ക് നിറവേറ്റും'- ശ്രീകുമാര്‍ മേനോന്‍

രണ്ടാമൂഴം സിനിമയുടെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് തിരക്കഥാകൃത്ത് എം.ടി വാസുദേവൻ നായർ കോടതിയെ സമീപിക്കുന്നതിൽ പ്രതികരണവുമായി സംവിധായകൻ ശ്രീകുമാർ മേനോൻ രംഗത്ത്. രണ്ടാമൂഴം നടക്കുമെന്നും എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണമെന്നാണ് ആഗ്രഹമെന്നും അതു താൻ നിറവേറ്റുമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. എം. ടി. സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാൻ കഴിയാഞ്ഞത് എന്റെ വീഴ്ച്ചയാണ്. ഞാൻ അദ്ദേഹത്തെ നേരിൽ ചെന്ന് കണ്ട് കാര്യങ്ങൾ വ്യക്തമാക്കും. ശ്രീകുമാർ കുറിച്ചു. സംവിധായകനുമായുള്ള കരാർ അവസാനിച്ചുവെന്നും തിരക്കഥ തിരികെ വേണമെന്നും ആവശ്യപ്പെട്ട് എം ടി വ്യാഴാഴ്ച കോടതിയെ സമീപിക്കുമെന്ന വാർത്തക്ക് പ്രതികരണമായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചതാണ് ഇക്കാര്യം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം. രണ്ടാമൂഴം നടക്കും! എം. ടി. സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാൻ കഴിയാഞ്ഞത് എന്റെ വീഴ്ച്ചയാണ്. ഞാൻ അദ്ദേഹത്തെ നേരിൽ ചെന്ന് കണ്ട് കാര്യങ്ങൾ വ്യക്തമാക്കും. അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം എന്ന ആഗ്രഹമുണ്ട്. ആ ആഗ്രഹം ഞാൻ നിറവേറ്റും. തിരക്കഥ എഴുതി കൊടുക്കുന്നതിന് മുൻപും, തിരക്കഥ എന്റെ കൈകളിൽ വച്ച് തരുമ്പോഴും ഞാൻ ആ കാലുകൾ തൊട്ട് വന്ദിച്ചു കൊടുത്ത വാക്കാണ്. ഒരുപാട് അന്താരാഷ്ട്ര കരാറുകളും, സങ്കീർണ്ണമായ സാമ്പത്തിക പ്ലാനുകളും ആവശ്യമായി വന്നു. ആയതിനാൽ ഞാൻ പ്രതീക്ഷിച്ചതിലും ഏറെ സമയം എടുത്തു. നിർമ്മാതാവ് ബി ആർ ഷെട്ടിയും ഞാനും ഇതിനോടനുബന്ധിച്ച് കഴിഞ്ഞ മാസം യു. എസ് സന്ദർശിച്ചിരുന്നു. മുൻപ് സ്ഥിരമായി എം. ടി സാറിനെ കാണുകയോ, അല്ലെങ്കിൽ ഫോൺ വഴി അദ്ദേഹത്തെ പ്രോജെക്ക്റ്റിന്റെ പുരോഗതിയെ കുറിച്ചും മറ്റും അറിയിക്കാറുണ്ടായിരുന്നു. എന്നാൽ ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്നതിനാൽ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി അതിനു കഴിഞ്ഞിരുന്നില്ല. ഇതിൽ അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നിരിക്കും എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനിടയാക്കിയതിൽ ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ട് ക്ഷമ ചോദിക്കും. പ്രീ പ്രൊഡക്ഷൻ വർക്കുകൾ അതിന്റെ അവസാന ഘട്ടത്തിലാണ്. എത്രയും വേഗം ചിത്രത്തിന്റെ ഔദ്യോഗികമായ അറിയിപ്പും, 2019 ജൂലൈയിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളും നടത്തുന്നതായിരിക്കും. മലയാളികളുടെ അഭിമാനമായ എം. ടി സാറിന്റെ രണ്ടാമൂഴത്തിനെ അന്തർദേശീയ നിലവാരത്തിൽ ചലച്ചിത്രമായി പുറത്തു കൊണ്ടുവരിക എന്നതാണ് ഞാൻ കൊടുത്ത വാക്ക്. അത് നിറവേറ്റാൻ ബി. ആർ. ഷെട്ടിയെ പോലൊരു നിർമ്മാതാവ് കൂടെയുള്ളപ്പോൾ അത് അസംഭവ്യമാകും എന്ന് ഞാൻ ഭയപ്പെടുന്നില്ല. എം.ടിയുടെരണ്ടാമൂഴം ഓൺലൈനിൽ വാങ്ങാം


from mathrubhumi.latestnews.rssfeed https://ift.tt/2Psmvw6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages