ലിസ്ബൺ: ക്രിസ്റ്റ്യാനൊ റൊണാൾഡോക്കെതിരായ ലൈംഗികാരോപണക്കേസിൽ വീണ്ടു നിലപാട് വ്യക്തമാക്കി താരത്തിന്റെ അഭിഭാഷകൻ പീറ്റർ ക്രിസ്റ്റ്യൻസൺ രംഗത്ത്. 2009-ൽ ലാസ് വെഗാസിൽ വെച്ച് പരാതി ഉന്നയിച്ച സ്ത്രീയുമായി ക്രിസ്റ്റ്യാനോ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അത് അവരുടെ സമ്മതത്തോടു കൂടിയായിരുന്നുവെന്നും പീറ്റർ വ്യക്തമാക്കി. ഇക്കാര്യത്തിൽ ക്രിസ്റ്റ്യാനൊ നിശബ്ദത ഭേദിക്കാൻ നിർബന്ധിതനായെന്നും പീറ്റർ പറയുന്നു. എല്ലാവരുടേയും സംശയങ്ങൾ ദുരീകരിക്കാൻ ഞാൻ ഒരിക്കൽ കൂടി വ്യക്തമാക്കുകയാണ്, അന്ന് 2009-ൽ ആരോപണം ഉന്നയിച്ച സ്ത്രീയുടെ സമ്മതപ്രകാരമാണ് എല്ലാം നടന്നത്. അല്ലാതെ അവർ ആരോപിക്കുന്നതുപോലെ ലൈംഗികമായ പീഡനം നടന്നിട്ടില്ല. ക്രിസ്റ്റിയാനോയുടെ നിലപാട് എപ്പോഴും ഇതുതന്നെയായിരിക്കും അഭിഭാഷകൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മോഡലായ കാതറിൻ മയോർഗ എന്ന യുവതിയാണ് ക്രിസ്റ്റിയാനോയ്ക്കെതിരെ ആരോപണമുന്നയിച്ചത്. അവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുനരാരംഭിക്കുകയാണെന്ന് ലാസ് വെഗാസ് പോലീസ് കഴിഞ്ഞാഴ്ച്ച വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച് പോർച്ചുഗീസ് താരം രംഗത്തെത്തിയിരുന്നു. ലൈംഗിക പീഡനമെന്നത് താൻ ഏറ്റവും വെറുക്കുന്ന കാര്യമാണെന്നും തന്റെ വിശ്വാസത്തിനും കാഴ്ച്ചാടിനുമെല്ലാം അത് എതിരാണെന്നും ക്രിസ്റ്റ്യാനോ വ്യക്തമാക്കിയിരുന്നു. ഇൻസ്റ്റഗ്രാം ലൈവിനിടെയാണ് താരം ഇതിനോട് പ്രതികരിച്ചത്. എന്നാൽ ക്രിസ്റ്റ്യാനോയും അഭിഭാഷകനും ചേർന്ന് തന്നെ ഒത്തുതീർപ്പ് കരാറിൽ നിർബന്ധിച്ച് ഒപ്പു വെപ്പിക്കുകയായിരുന്നുവെന്നാണ് കാതറിന്റെ ആരോപണം. 2010-ലാണ് ഈ കരാറുണ്ടാക്കിയത്. ഈ കരാർ എന്തുകൊണ്ടാണ് ക്രിസ്റ്റ്യാനൊ നിഷേധിക്കാത്തതെന്നും കാതറിൻ ചോദിക്കുന്നു. Content Highlights: Cristiano Ronaldo insists sex was completely consensual
from mathrubhumi.latestnews.rssfeed https://ift.tt/2ycfMjm
via
IFTTT
No comments:
Post a Comment