ന്യൂഡൽഹി: തുടർച്ചയായി ലൈംഗിക ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടും. വിദേശത്തുള്ള എം.ജെ അക്ബറിനോട് സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിലെത്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. ഇന്ത്യയിൽ വ്യാപകമാകുന്ന #മീ ടുപ്രചാരണത്തിന്റെ ഭാഗമായി പത്രപ്രവർത്തക പ്രിയ രമണിയാണ് എം.ജെ അക്ബറിനെതിരെ ആദ്യം ആരോപണമുന്നയിച്ചത്. കഴിഞ്ഞ ദിവസം ആരോപണവുമായി കൂടുതൽ സ്ത്രീകൾ രംഗത്തെത്തിയിരുന്നു. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകഗാന്ധി ഉൾപ്പടെയുള്ളവർ അക്ബറിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷവും വലിയ രീതിയിൽ ഉപയോഗിക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് വിഷയത്തിൽ ഇടപെടാൻ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായത്. വിശദീകരണം ലഭിച്ച ശേഷം കൂടുതൽ നടപടികൾ സ്വീകരിച്ചേക്കും. അതേ സമയം എം.ജെ അക്ബറിനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാൻ തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2NzdxLN
via
IFTTT
No comments:
Post a Comment