തനുശ്രീ ദത്തയുടെ വെളിപ്പെടുത്തല്‍; നാനാ പടേക്കര്‍ക്കെതിരെ കേസെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 11, 2018

തനുശ്രീ ദത്തയുടെ വെളിപ്പെടുത്തല്‍; നാനാ പടേക്കര്‍ക്കെതിരെ കേസെടുത്തു

മുംബൈ: ബോളിവുഡ് താരം തനുശ്രീ ദത്തയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ നാനാ പടേക്കർക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. നിർമാതാവ് സമി സിദ്ദീഖി, നൃത്ത സംവിധായകൻ ഗണേശ് ആചാര്യ, സംവിധായകൻ രാകേഷ് സാരംഗ് എന്നിവർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. തനുശ്രീയുടെ പരാതിയിൽ എന്തു നടപടിയെടുത്തു എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വനിതാ കമ്മീഷൻ മുംബൈ പോലീസിന് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ പോലീസിന്റെ നടപടി. ഐ.പി.സി സെക്ഷൻ 354, 509 പ്രകാരമാണ് നാനാ പടക്കേർക്കെതിരെ കേസെടുത്തത്. ഇപ്പോൾ അറസ്റ്റുണ്ടാകില്ലെന്നും കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും എ സി പി മനോജ് കുമാർ ശർമ്മ മാധ്യമങ്ങളോട് വ്യക്തമാക്കി. 2008-ൽ ഹോൺ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ ഗാനചിത്രീകരണ വേളയിലാണ് നാനാപടേക്കർ തനുശ്രീ ദത്തയ്ക്ക് നേരെ ലെംഗിക അതിക്രമം നടത്തിയത്. പത്തു വർഷത്തിന് ശേഷം തനുശ്രീദത്ത ഇതേക്കുറിച്ച് നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. തുടർന്ന് ഇത് ഇന്ത്യയിൽ മീ ടു ക്യാമ്പെയ്ന് തുടക്കം കുറിക്കുന്നതിലേക്ക് നയിച്ചു. പിന്നീട് നിരവധി പേരാണ് ചലച്ചിത്ര- മാധ്യമ മേഖലയിലെ ഉന്നതർക്കെതിരെ ലൈംഗിക അതിക്രമ ആരോപണങ്ങളുമായെത്തിയത്. എന്നാൽ, തനുശ്രീയുടെ ആരോപണം കള്ളമാണെന്ന് വാദവുമായി നാന പടേക്കർ രംഗത്തെത്തിയിരുന്നു. നൂറോളം പേർക്ക് മുന്നിൽ, വച്ച് താൻ എന്ത് പീഡനം നടത്താനാണെന്നും ആരോപണത്തെ നിയമപരമായി നേരിടാൻ പോവുകയാണെന്നുമായിരുന്നു നാന പടേക്കറിന്റെ പ്രതികരണം. ബോളിവുഡിലേക്ക് തിരിച്ചു വരാനായി തനുശ്രീ സൃഷ്ടിച്ച ഒരു വിവാദമാണിതെന്നാണ് ഹോൺ ഓകെ പ്ലീസ് സംവിധായകൻ രാകേഷ് സാരംഗ് പ്രതികരിച്ചത്. സംവിധായകൻ വിവേക് അഗ്നിഹോത്രിയ്ക്ക് എതിരേയും ആരോപണവുമായി തനുശ്രീ രംഗത്തെത്തിയിരുന്നു. 2005-ൽ പുറത്തിറങ്ങിയ ചോക്ലേറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം. ഷൂട്ടിനിടെ താൻ സീനിൽ ഇല്ലാതിരുന്നിട്ട് കൂടി തന്നോട് വസ്ത്രങ്ങൾ അഴിച്ച് ഇർഫാൻ ഖാന് മുന്നിൽ നൃത്തം ചെയ്യാനും അഗ്നിഹോത്രി ആവശ്യപ്പെട്ടുവെന്നായിരുന്നു തനുശ്രീയുടെ ആരോപണം. അന്ന് തന്റെ രക്ഷക്കെത്തിയത് സഹതാരങ്ങളായ സുനിൽ ഷെട്ടിയും ഇർഫാൻ ഖാനും ആണെന്നും തനുശ്രീ പറഞ്ഞിരുന്നു. Content Highlights: In Sex Harassment Case Tanushree Dutta Files FIR Against Nana Patekar


from mathrubhumi.latestnews.rssfeed https://ift.tt/2IPSwvA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages