അഞ്ചുമിനിട്ടുകൊണ്ട് നിക്ഷേപകര്‍ക്ക് നഷ്ടമായത് നാല് ലക്ഷം കോടി രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 11, 2018

അഞ്ചുമിനിട്ടുകൊണ്ട് നിക്ഷേപകര്‍ക്ക് നഷ്ടമായത് നാല് ലക്ഷം കോടി രൂപ

ന്യൂഡൽഹി: ഓഹരി വിപണിയിൽ രാവിലെയുണ്ടായ കനത്ത ഇടിവിൽ അഞ്ച് മിനുട്ടുകൊണ്ട് നിക്ഷേപകർക്ക് നഷ്ടമായത് നാല് ലക്ഷം കോടി രൂപ. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യത്തില്യം 134.38 ലക്ഷം കോടി രൂപയായാണ് ഇടിഞ്ഞത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ബുധനാഴ്ചയിലെ മൂല്യം 1,38,39,750 കോടി രൂപയായിരുന്നു. ഓഗസ്റ്റ് 30നാണ് മികച്ച ഉയരമായ 1,59,34,696 കോടി രൂപയിലെത്തിയത്. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 1029 പോയന്റും നിഫ്റ്റി 307 പോയന്റുമാണ് ഇടിഞ്ഞത്. ഏഷ്യൻ സൂചികകളെല്ലാം നഷ്ടത്തിലാണ്. തയ് വാൻ സൂചിക 5.21 ശതമാനവും ജപ്പാന്റെ നിക്കി 3.7 ശതമാനവും കൊറിയയുടെ കോസ്പി 2.9 ശതമാനവും ഷാങ്ഹായ് 2.4 ശതമാനവും കൂപ്പുകുത്തി.


from mathrubhumi.latestnews.rssfeed https://ift.tt/2y8Mpyg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages