മിന്നൽ നിർത്തിയില്ല; ഡ്രൈവറെ കണ്ടക്ടർ തല്ലി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 11, 2018

മിന്നൽ നിർത്തിയില്ല; ഡ്രൈവറെ കണ്ടക്ടർ തല്ലി

പ്രതീകാത്മക ചിത്രം തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. മിന്നൽബസ് സ്റ്റോപ്പ് ഇല്ലാത്തിടത്ത് നിർത്തണമെന്ന ആവശ്യം നിരസിച്ച ഡ്രൈവറെ കണ്ടക്ടർ മർദിച്ചു. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ഡ്രൈവർ ഷാജഹാനാണ് അടിയേറ്റത്. വെള്ളക്കുപ്പികൊണ്ടുള്ള അടിയേറ്റ് ഡ്രൈവറുടെ കണ്ണിനു സാരമായി പരിക്കേറ്റു. ഇയാൾ തിരുവനന്തപുരം കണ്ണാശുപത്രിയിൽ ചികിത്സയിലാണ്. കണ്ണിന് അടിയന്തരശസ്ത്രക്രിയ വേണ്ടിവരും. കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വാഴ്ച പുലർച്ചെ വന്ന മിന്നൽബസിലാണ് അടി നടന്നത്. ബസ് സ്റ്റാൻഡിൽ എത്തിയ സമയമാണ് കണ്ടക്ടർ ഡ്രൈവറെ തല്ലിയത്. സ്റ്റോപ്പില്ലാത്ത പി.എം.ജി. ജങ്ഷനിൽ ബസ് നിർത്താൻ കണ്ടക്ടർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഡ്രൈവർ തയ്യാറായില്ല. ഇതാണ് വാക്കേറ്റത്തിനു കാരണമായത്. ബസിൽവച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ബസ്, സ്റ്റാൻഡിലെ ഡീസൽ പമ്പിനു സമീപം ഒതുക്കി നിർത്തിയപ്പോഴാണ് ഡ്രൈവർക്ക് അടിയേറ്റത്. കണ്ടക്ടർ അമീർ അലിക്കെതിരേ സ്റ്റേഷൻ അധികൃതർക്കു പരാതിനൽകി. തമ്പാനൂർ പോലീസിനും പരാതി കൈമാറിയിട്ടുണ്ട്. സി.ഐ.ടി.യു. സംഘടനാഭാരവാഹിയായ കണ്ടക്ടറെ രക്ഷിക്കാൻ യൂണിയൻ നേതൃത്വം ഇടപെട്ടിരുന്നു. എന്നാൽ, കണ്ണിന്റെ പരിക്ക് ഗുരുതരമായതിനാൽ കേസ് ഒഴിവാക്കാൻ കഴിഞ്ഞില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2PnAEuh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages