കുപ്പിവെള്ള വില 20 തന്നെ: 13 രൂപയാക്കുമെന്ന പ്രഖ്യാപനം പാഴായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 11, 2018

കുപ്പിവെള്ള വില 20 തന്നെ: 13 രൂപയാക്കുമെന്ന പ്രഖ്യാപനം പാഴായി

കൊല്ലം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് വില 13 രൂപയായി കുറച്ചെന്ന കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷന്റെ തീരുമാനം അനിശ്ചിതത്ത്വത്തിൽ. അസോസിയേഷനിലെ ഒരു വിഭാഗത്തിന്റെ എതിർപ്പാണ് കാരണം. കടകളിൽനിന്ന് 20 രൂപയ്ക്ക് വാങ്ങുന്ന കുപ്പിവെള്ളത്തിന് 12 രൂപയാക്കണമെന്നാണ് അസോസിയേഷൻ ആവശ്യപ്പെട്ടത്. സർക്കാർ ഇടപെട്ട് അത് 13 രൂപയാക്കണമെന്ന ഓർഡിനൻസും പുറത്തിറക്കി. എന്നാൽ, ബഹുരാഷ്ട്ര കുത്തക കമ്പനികൾ വിലയിൽ മാറ്റംവരുത്താൻ തയ്യാറാകാത്തത് ഇതിനു തടസ്സമായി. ഇതോടെ പ്രതിസന്ധിയിലായ ചെറുകിട കച്ചവടക്കാർ പഴയവിലയിൽ തന്നെയാണ് വിൽപ്പനനടത്തിയത്. 154 കമ്പനികൾക്കാണ് കുപ്പിവെള്ളം നിർമിക്കാനും വിപണനം നടത്താനുമുള്ള ലൈസൻസുള്ളത്. ഇതിൽ ഒരു ലിറ്റർ കുപ്പിവെള്ളം വിൽക്കുന്നവരും ചെറിയ അളവിൽ വിൽപ്പന നടത്തുന്നവരുമുണ്ട്. ഏപ്രിൽ രണ്ടുമുതൽ വിലക്കുറവ് പ്രാബല്യത്തിൽ വരുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും എങ്ങും വേണ്ടവിധത്തിൽ നടപ്പായില്ല.കുപ്പിവെള്ളത്തിന്റെ വിലക്കൂടുതൽ ഗുണനിലവാരം മൂലമാണെന്ന് സ്ഥാപിക്കുന്നവരും ഏറെയുണ്ട്. എന്നാൽ, പാക്കേജ് ഡ്രിങ്കിങ്‌ വാട്ടറിന് കേന്ദ്ര ഐ.എസ്. (ഇന്ത്യൻ സ്റ്റാന്റേർഡ്) 14543 നിലവാരം രേഖപ്പെടുത്തും. ഇത് പൊതുജനം തിരിച്ചറിയണമെന്നും കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗം റാം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2PrB0Al
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages