കനത്ത ഇടിവ്: സെന്‍സെക്‌സില്‍ 850 പോയന്റ് നഷ്ടം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 11, 2018

കനത്ത ഇടിവ്: സെന്‍സെക്‌സില്‍ 850 പോയന്റ് നഷ്ടം

മുംബൈ: ഇന്നലത്തെ ആശ്വാസ നേട്ടത്തിന് പിന്നാലെ ഓഹരി വിപണിയിൽ വീണ്ടും രക്തച്ചൊരിച്ചിൽ. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് ആയിരത്തോളം പോയന്റ് ഇടിഞ്ഞു. നിഫ്റ്റിയാകട്ടെ 10,165ലേയ്ക്കും കൂപ്പുകുത്തി. പത്തുമണിയോടെ സെൻസെക്സിലെ നഷ്ടം 867 പോയന്റായി ചുരുങ്ങി. 33893ലാണ് സെൻസെക്സിൽ വ്യാപാരം നടക്കുന്നത്. നിഫ്റ്റിയാകട്ടെ 275 പോയന്റ് താഴ്ന്ന് 10186ലുമാണ് വ്യാപാരം നടക്കുന്നത്. എല്ലാ വിഭാഗം ഓഹരികളിലും കനത്ത വില്പന സമ്മർദം പ്രകടമായി. മെറ്റൽ, ഓട്ടോ മൊബൈൽ, ബാങ്ക്, ഫാർമ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. എച്ച്പിസിഎൽ, ഒഎൻജിസി, ഗെയിൽ, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇന്ത്യ ബുൾ ഹൗസിങ്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, എസ്ബിഐ, ടിസിഎസ്, എച്ച്സിഎൽ ടെക്, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, റിലയൻസ്, ഇൻഫോസിസ്, സൺ ഫാർമ, മാരുതി സുസുകി, ഹിൻഡാൽകോതുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2y8MnGE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages