സൗദിയിൽ വിദ്യാഭ്യാസ മേഖലയിൽ നിതാഖാത് ശക്തമാക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 11, 2018

സൗദിയിൽ വിദ്യാഭ്യാസ മേഖലയിൽ നിതാഖാത് ശക്തമാക്കുന്നു

സൗദി അറേബ്യയിൽ വിദ്യാഭ്യാസ മേഖലയിൽ നിതാഖാത് (സ്വദേശിവത്കരണം) ശക്തമാക്കാനുള്ള നടപടികൾ തുടങ്ങിയതോടെ ഒട്ടേറെ മലയാളികൾ ആശങ്കയിൽ. സൗദിയിലെ സ്കൂളുകളിലെ അഡ്മിനിസ്ട്രേഷൻ ജോലികളിൽ സ്വദേശികളെ നിയമിക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവ്. കഴിഞ്ഞയാഴ്ച വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കിയ പ്രത്യേക സർക്കുലറിലാണ് നിർദേശം.നിയമം നടപ്പാക്കാൻ സാവകാശം ചോദിച്ച് സ്കൂൾ അധികൃതർ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെങ്കിലും അനുകൂല നടപടികളൊന്നുമുണ്ടാകില്ലെന്നാണ് സൂചന. മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ വിദ്യാഭ്യാസ മേഖലയിൽ ജോലിചെയ്യുന്നുണ്ട്.സ്കൂളുകളിലെ അഡ്മിൻ, സൂപ്പർവൈസർ ജോലികളിലാണ് ആദ്യഘട്ടമായി സ്വദേശികളെ നിയമിക്കേണ്ടത്. നടപ്പ് അധ്യയനവർഷത്തിലെ ആദ്യപാദത്തിൽതന്നെ സ്വദേശിവത്കരണം നൂറു ശതമാനത്തിലെത്തിക്കണമെന്നാണ് മന്ത്രാലയനിർദേശം. സ്വകാര്യസ്കൂളുകളിലെ പ്രിൻസിപ്പലും വൈസ്‌പ്രിൻസിപ്പലും സ്വദേശികളായിരിക്കണമെന്നും നിയമത്തിൽ പറയുന്നു. സ്റ്റുഡൻറ്‌ കൗൺസിലറായ അധ്യാപകൻ, നോൺ കരിക്കുലം ആക്ടിവിറ്റീസ് അധ്യാപകർ എന്നിവരും അഡ്മിൻ ജോലികൾ ചെയ്യുന്നവരും സ്വദേശികളായിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. സ്കൂളുകളിലെ എല്ലാ അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളും വൈകാതെ സ്വദേശിവത്കരിക്കുമെന്നും സൂചനയുണ്ട്.കർശനനടപടികളാണ് മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. സ്വകാര്യസ്കൂളുകൾ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ അതേ തസ്തികയ്ക്ക് യോഗ്യരായ സ്വദേശികളെ ലഭ്യമാണോയെന്ന് പരിശോധിക്കണം. സ്കൂളുകൾ നിയമം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും സംവിധാനങ്ങൾ കൊണ്ടുവരുന്നുണ്ട്. സ്കൂളുകളിലേക്ക് മന്ത്രാലയത്തിന്റെ കീഴിൽത്തന്നെ പരിശോധകരെ നിയമിക്കാനാണ് നീക്കം. വിദ്യാഭ്യാസമേഖലയിലെ നാല് വിഭാഗങ്ങളിൽ നിതാഖാത് നിർബന്ധമാക്കിയതിന് പിന്നാലെ അധ്യാപക വിഭാഗത്തിലേക്കും നിയമം കടന്നുവന്നേക്കുമെന്ന് സൂചനകളുണ്ട്. സൗദിയിലെ വിദേശ അധ്യാപകരുടെ റിക്രൂട്ട്‌മെന്റ് നിർത്തണമെന്ന് ശൂറാ കൗൺസിലിലെ യുവജന, കുടുംബസമിതി നേരത്തേ ശുപാർശ ചെയ്തിരുന്നു. സൗദിയിലെ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊക്കെ വിദേശ അധ്യാപകരുടെ റിക്രൂട്ട്‌മെന്റ് നിർത്തിവെക്കണമെന്നാണ് സമിതിയുടെ ശുപാർശ. ഉന്നതവിദ്യാഭ്യാസയോഗ്യതയുള്ള സ്വദേശികൾക്ക് ജോലി ലഭിക്കാൻ നിതാഖാത് നിയമം കർശനമാക്കണമെന്നാണ് സമിതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇക്കാര്യം തൊഴിൽ, സാമൂഹിക, വിദ്യാഭ്യാസ മന്ത്രാലയങ്ങളോട് നിർദേശിക്കണമെന്നും സമിതി ശൂറാ കൗൺസിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2PxSb3m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages