കോഴിക്കോട്: രണ്ടാമൂഴം നോവലിനെ ആസ്പദമാക്കിയുള്ള സിനിമയിൽനിന്ന് രചയിതാവ് എം ടി വാസുദേവൻ നായർ പിന്മാറുന്നു. സംവിധായകനുമായുള്ള കരാർ അവസാനിച്ചുവെന്നും തിരക്കഥ തിരികെ വേണമെന്നും ആവശ്യപ്പെട്ട് എം ടി വ്യാഴാഴ്ച കോടതിയെ സമീപിക്കും. സംവിധായകൻ ശ്രീകുമാർ മേനോനാണ് എം ടിയുടെ തിരക്കഥയെ അടിസ്ഥാനമാക്കി രണ്ടാമൂഴം സിനിമയാക്കാൻ തീരുമാനിച്ചിരുന്നത്. നാലുവർഷം മുമ്പ് ചർച്ചകൾക്കു ശേഷം എം ടി വാസുദേവൻ നായർചിത്രത്തിന്റെ തിരക്കഥ കൈമാറിയിരുന്നു. മൂന്നുവർഷത്തേക്കായിരുന്നു തിരക്കഥയുടെ കരാർ. ഇക്കാലയളവിനുള്ളിൽ സിനിമ പൂർത്തിയാക്കുമെന്നായിരുന്നു സംവിധായകൻ പറഞ്ഞിരുന്നത്. എന്നാൽ മൂന്നുവർഷത്തിനു ശേഷവും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങിയില്ല. ബി ആർ ഷെട്ടിയായിരുന്നു സിനിമ നിർമിക്കാൻ തയ്യാറായി മുന്നോട്ടുവന്നത്. പ്രധാനകഥാപാത്രമായ ഭീമസേനനെ മോഹൻലാലായിരുന്നു അവതരിപ്പിക്കാനിരുന്നത്. ആയിരം കോടി രൂപ മുടക്കിയാകും സിനിമ നിർമിക്കുകയെന്നും റിപ്പോർട്ടുകൾ പുറത്തെത്തിയിരുന്നു. തുടർന്ന് ഒരു വർഷത്തേക്കു കൂടി കരാർ നീട്ടി നൽകിയെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ തുടങ്ങാത്ത സാഹചര്യത്തിലാണ് തിരക്കഥ തിരികെ വേണമെന്ന ആവശ്യവുമായി എം ടി കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുന്നത്. മുൻകൂറായി വാങ്ങിയ പണം തിരികെ കൊടുക്കാൻ തയ്യാറാണെന്നും എം ടി വ്യക്തമാക്കിയിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥയാണ് എം ടി സംവിധായകന് കൈമാറിയത്. എം.ടിയുടെ രണ്ടാമൂഴം ഓൺലൈനിൽ വാങ്ങാം content highlights:MT Vasudevan nair asked back the script of randamoozham script to move court
from mathrubhumi.latestnews.rssfeed https://ift.tt/2Nzu0Q3
via
IFTTT
No comments:
Post a Comment