വിവാദ പരാമർശം: കൊല്ലം തുളസിക്കെതിരേ അന്വേഷണം തുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

വിവാദ പരാമർശം: കൊല്ലം തുളസിക്കെതിരേ അന്വേഷണം തുടങ്ങി

ചവറ : സ്ത്രീകൾക്കെതിരേ നടൻ കൊല്ലം തുളസി നടത്തിയ വിവാദ പരാമർശത്തിൽ ചവറ പോലീസ് അന്വേഷണം ആരംഭിച്ചു. എൻ.ഡി.എ.യുടെ ശബരിമല സംരക്ഷണയാത്രയ്ക്ക് ചവറയിൽ നൽകിയ സ്വീകരണത്തിലായിരുന്നു വിവാദപ്രസംഗം.സ്ത്രീകളെ പൊതുസ്ഥലത്ത് ആക്ഷേപിച്ചതിനും ക്രമസമാധാനം തകർക്കുന്നതരത്തിൽ പരാമർശം നടത്തിയതിനുമാണ് കേസ്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും. പരിപാടിയിൽ പങ്കെടുത്തവരിൽനിന്ന്‌ പോലീസ് തെളിവുശേഖരിക്കും. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കേസിൽ വിധിപറഞ്ഞ ജഡ്ജിമാരെ അവഹേളിച്ചതിന് കേസെടുക്കുന്നതുസംബന്ധിച്ച്‌ പോലീസ് നിയമോപദേശം തേടും. ചവറ സി.ഐ. ചന്ദ്രദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.ഇതിനിടെ, സംസ്ഥാന വനിതാ കമ്മിഷൻ എടുത്ത കേസിൽ കൊല്ലം തുളസിയെ വിളിച്ചുവരുത്തി വിശദീകരണം തേടും. അടുത്തുതന്നെ നോട്ടീസ്‌ അയയ്ക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2AaftXO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages