ഗ്ലാസ്ഗോ:യുവേഫ നേഷൻസ് ലീഗിൽ ആദ്യ ജയവുമായി ഇറ്റലി. ഇഞ്ചുറി ടൈമിലെ ഗോളിൽ ഇറ്റലി പോളണ്ടിനെ പരാജയപ്പെടുത്തുകയായിപുന്നു. ഫിയോറെന്റീനയുടെ പ്രതിരോധ താരം ക്രിസ്റ്റിയാനോ ബിരാഗി ഇറ്റലിക്കായി ലക്ഷ്യം കണ്ടു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇറ്റലിക്ക് ഗോളിനുള്ള അവസരങ്ങൾ ലഭിച്ചു. രണ്ടുതവണ പന്ത് ബാറിൽ തട്ടിപ്പോയി. അതേസമയം തോൽവിയോടെ പോളണ്ട് യുവേഫ നേഷൻസ് ലീഗിൽ തരംതാഴ്ത്തപ്പെടുന്ന ആദ്യ ടീമായി. ഇനി പോളണ്ട് യൂറോപ്പിലെ രണ്ടാം ഡിവിഷൻ ഫുട്ബോൾ കളിക്കേണ്ടിവരും. അതേസമയം സ്കോട്ലൻഡിനെതിരായ സൗഹൃദമത്സരത്തിൽ പോർച്ചുഗൽ വിജയം കണ്ടു. ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു പോർച്ചുഗലിന്റെ വിജയം. ക്രിസ്റ്റിയാനോ റൊണാൾഡോയില്ലാതെ കളത്തിലിറങ്ങിയ പോർച്ചുഗൽ ആദ്യ പകുതിക്ക് മുമ്പുതന്നെ ലീഡെടുത്തു. റോഡ്രിഗസിന്റെ പാസിൽ ഹെൽഡർ കോസ്റ്റയാണ് ലക്ഷ്യം കണ്ടത്. രണ്ടാം പകുതിയിൽ എഡറിലൂടെ പോർച്ചുഗൽ ലീഡ് രണ്ടാക്കി. പകരക്കാരനായി ഇറങ്ങിയ റെനാറ്റോ സാഞ്ചസിന്റെ പാസിൽ നിന്ന് എഡർ ലക്ഷ്യം കാണുകയായിരുന്നു. ഫെർണാഡസിന്റെ പാസിൽ നിന്ന് ബ്രൂമ പോർച്ചുഗലിന്റെ മൂന്നാം ഗോളും നേടി. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ നൈസ്മിത്തിലൂടെ സ്കോട്ലൻഡ് ആശ്വാസ ഗോൾ കണ്ടെത്തി. മാകെ സ്റ്റീവന്റെ പാസ്സിൽ നിന്ന് നൈസ്മിത്ത് ലക്ഷ്യം കാണുകയായിരുന്നു. Content Highlights: Nations League Late goal steals win for Italy
from mathrubhumi.latestnews.rssfeed https://ift.tt/2QSyNyi
via
IFTTT
No comments:
Post a Comment