ബ്രിട്ടൻ കുടിയേറ്റക്കാരുടെ ആരോഗ്യസർച്ചാർജ് കൂട്ടുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

ബ്രിട്ടൻ കുടിയേറ്റക്കാരുടെ ആരോഗ്യസർച്ചാർജ് കൂട്ടുന്നു

ലണ്ടൻ: യൂറോപ്യൻ യൂണിയനിൽ പെടാത്ത രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർക്കുള്ള ആരോഗ്യസർച്ചാർജ് (ഐ.എച്ച്.എസ്.) വർധിപ്പിക്കാനൊരുങ്ങി ബ്രിട്ടൻ. ഡിസംബർമുതൽ വർധിപ്പിച്ച സർച്ചാർജ് നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരുടെ വിസാ ഫീസും വർധിക്കും.വാർഷിക ഐ.എച്ച്.എസ്. 200 യൂറോയിൽ(17,059 രൂപയിൽ)നിന്ന് 400 യൂറോ(34,118 രൂപ) ആയാണ് വർധിപ്പിക്കുക. വിദ്യാർഥികൾക്കുള്ള സർച്ചാർജ് 150 യൂറോയിൽ (12,700 രൂപ)നിന്ന് 300 യൂറോ (25,500 രൂപ) ആയും വർധിക്കും. ഐ.എച്ച്.എസ്. വർധിപ്പിക്കാനുള്ള തീരുമാനം കഴിഞ്ഞവർഷം ബ്രിട്ടൻ പ്രഖ്യാപിച്ചിരുന്നെങ്കിലും ഈയാഴ്ചയാണ് നിർദേശം പാർലമെന്റിൽ അവതരിപ്പിച്ചത്. ബ്രിട്ടീഷ് സർക്കാരിന്റെ നാഷണൽ ഹെൽത്ത് സർവീസ് പദ്ധതിയിലേക്ക്‌ ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് ഐ.എച്ച്.എസിൽ വർധനവരുത്തുന്നത്.ആറുമാസത്തിൽ കൂടുതൽ ബ്രിട്ടനിൽ കഴിയാനാഗ്രഹിക്കുന്ന യൂറോപ്യൻ യൂണിയന്‌ പുറത്തുള്ള രാജ്യങ്ങളിലെ കുടിയേറ്റക്കാർ ആരോഗ്യ സർച്ചാർജ് നൽകണമെന്ന വ്യവസ്ഥ 2015-ലാണ് ബ്രിട്ടൻ പാസാക്കിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2QPbbKM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages