ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം. കേരളത്തിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിലെത്തി ഒപ്പിടണം. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ജാമ്യാപേക്ഷ പരിഗണിക്കവേ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള കാര്യമായ എതിർപ്പുകൾ ഉണ്ടായില്ല. കന്യാസ്ത്രീകളിൽ ഏഴു പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞ സാഹചര്യത്തിൽ പ്രതിസാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്കയ്ക്ക് ഇനി അടിസ്ഥാനമില്ലെന്ന നിഗമനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനക്കാനുള്ള ശ്രമം നടത്തരുതെന്നും ബിഷപ്പ് ഫ്രാങ്കോയോട്കോടതി നിർദ്ദേശിച്ചു. ബിഷപ്പിനെകേരളത്തിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. പാസ്പോർട്ട് കോടതിയിൽ സറണ്ടർ ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ കേരളത്തിന് പുറത്തു പോകേണ്ടിവരും. വിചാരണ നടപടികളുടെ ഭാഗമായി മാത്രമേ ഇനി ബിഷപ്പിന് കേരളത്തിൽ പ്രവേശിക്കാനാകൂ. Content Highlights:bishop franco mulakkal, bail from high court, sexual abuse


from mathrubhumi.latestnews.rssfeed https://ift.tt/2AbUHXA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages