കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ മുഖ്യ എതിരാളി ബിജെപിയാണെന്ന് വ്യക്തമായ സൂചന നൽകി മമതാ ബാനർജി. ജനുവരി 19-ന് കൊൽക്കത്തയിൽ നടക്കുന്ന ബിജെപി വിരുദ്ധ മെഗാ റാലിയിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനേയും ഇടത് നേതാക്കളേയും മമതാ ബാനർജി ക്ഷണിച്ചു. ഇടത് നേതാക്കളെ കൂടാതെ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി, ബിഎസ്പി നേതാവ് മായാവതി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവരേയും ക്ഷണിക്കുമെന്ന് മമത ബാനർജി അറിയിച്ചു. സിപിഎം എനിക്കെതിരെ ഇപ്പോഴും ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാലും ഇടതുപക്ഷം അത്ര കൊള്ളരുതാത്തവരല്ല. അത് കൊണ്ടാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഎം നേതാക്കളേയും റാലിയിലേക്ക് ഞാൻ ക്ഷണിച്ചത്. ഒപ്പം സിപിഐ, ആർ.എസ്.പി, ഫോർവേഡ് ബ്ലോക്ക് എന്നിവരേയും ക്ഷണിക്കും. ആരും തൊട്ടുകൂടാത്തവരല്ലെന്നും മമത പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി വെള്ളിയാഴ്ച വിളിച്ച് ചേർത്ത പാർട്ടി നേതാക്കളുടെ യോഗത്തിന് ശേഷമായിരുന്നു മമത ഇക്കാര്യങ്ങൾ പറഞ്ഞത്. എന്നാൽ മമതയുടെ പ്രസ്താവനയ്ക്ക് തങ്ങൾ വലിയ പ്രധാന്യം നൽകുന്നില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സുജൻ ചക്രവർത്തി പറഞ്ഞു. അവരുടെ പാർട്ടിക്കാർ ഞങ്ങളുടെ പ്രവർത്തകരെ നിരന്തരം കൊന്നൊടുക്കകയും വീടുകൾ തീവെച്ച് നശിപ്പിക്കുകയുമാണെന്നും അ്ദ്ദേഹം പറഞ്ഞു. ടിഡിപി നേതാവ് ചന്ദ്ര ബാബു നായിഡു, ഒമർ അബ്ദുള്ള, അരവിന്ദ് കെജ്രിവാൾ എന്നിവർ റാലിക്കെത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2OaN2BA
via
IFTTT
No comments:
Post a Comment