തിരുവനന്തപുരം: കെ.എസ്.ആർ.ടിസിയിൽ കൂട്ടപ്പിരിച്ചുവിടൽ. ഡ്രൈവർമാരും കണ്ടക്ടർമാരുമടക്കം 773 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ദീർഘകാലമായി ജോലിക്കെത്തുന്നില്ലെന്ന കാരണത്താലാണ് ഇവരെ പിരിച്ചുവിട്ടിരിക്കുന്നതെന്ന് കെ.എസി.ആർ.ടി.സി എം.ഡി ടോമിൻ ജെ. lതച്ചങ്കരി അറിയിച്ചു. അനധികൃതമായി ജോലിക്ക് ഹാജരാകാത്തവർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് കാട്ടി നോട്ടീസ് നൽകിയിരുന്നതാണെന്നും ഹാജരായില്ലെങ്കിൽ പിരിച്ചുവിടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നുമാണ് മാനേജ്മെന്റ് പറയുന്നത്. നോട്ടീസ് നൽകിയിട്ടും ഹാജരാകാത്ത 304 ഡ്രൈവർമാർ, 469 കണ്ടക്ടർമാർ എന്നിവരെയാണ്പിരിച്ചുവിട്ടിരിക്കുന്നത്. കെഎസ്ആർടിസിയിൽ ജീവനക്കാരുടെ അനുപാതം വളരെ കൂടുതലാണെന്ന് നേരത്തെ തന്നെ മാനേജ്മെന്റ് പറഞ്ഞിരുന്നു. പലരും ജോലിക്ക് ഹാജരാകാതിരിക്കാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിരുന്നുവെന്നും കെ.എസ്.ആർ.ടി.സി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ അവധിയെടുത്തവരേയും പിരിച്ചുവിടാനുള്ള നടപടിക്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2O6ZQZA
via
IFTTT
No comments:
Post a Comment