യുവന്റസിന് മുന്നിലും യുണൈറ്റഡിന് രക്ഷയില്ല; സിറ്റിക്കും റയലിനും വിജയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

യുവന്റസിന് മുന്നിലും യുണൈറ്റഡിന് രക്ഷയില്ല; സിറ്റിക്കും റയലിനും വിജയം

ഓൾഡ് ട്രാഫോഡ്:ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഓൾഡ് ട്രാഫോഡിലേക്കുള്ള തിരിച്ചുവരവ്. ചാമ്പ്യൻസ് ലീഗിൽ യുവന്റസും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള പോരാട്ടത്തെ ആരാധകർ വീക്ഷിച്ചത് ഇങ്ങനെയായിരുന്നു. എന്നാൽ മത്സരത്തിലെ താരം ക്രിസ്റ്റിയാനോ ആയിരുന്നില്ല, ഡിബാലെ ആയിരുന്നു. യുണൈറ്റഡിനെതിരായ സൂപ്പർ പോരാട്ടത്തിൽ ഒറ്റ ഗോളിനായിരുന്നു യുവന്റസിന്റെ വിജയം. മത്സരത്തിന്റെ 18-ാം മിനിറ്റിലായിരുന്നു ആ ഗോൾ. ക്രിസ്റ്റിയാനൊ ഇടതു വിങ്ങിൽ നിന്ന് നൽകിയ ക്രോസ് യുണൈറ്റഡിന്റെ പ്രതിരോധം രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഡിബാലയുടെ കാലിലെത്തുകയായിരുന്നു. യുണൈറ്റഡ് ഗോളിയെ കീഴടക്കാൻ അർജന്റീന താരത്തിന് അധികം ആലോചിക്കേണ്ടി വന്നില്ല. കഴിഞ്ഞ മത്സരത്തിൽ ഹാട്രിക് നേടിയിരുന്ന ഡിബാലയ്ക്ക് ഇതോടെ ചാമ്പ്യൻസ് ലീഗിൽ നാല് ഗോളുകളായി. വിജയത്തോടെ ഗ്രൂപ്പിൽ യുവന്റസിന് ഒമ്പതു പോയിന്റായി. ഇതോടെ യുവന്റസ് നോട്ടൗട്ടിന് തൊട്ടടുത്തെത്തി. അതേസമയം മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് മാത്രമാണ് യുണൈറ്റഡിനുള്ളത്. അവസാന ഏഴ് മത്സരങ്ങളിൽ ഒരു ജയം മാത്രമേയുള്ളുവെന്നും യുണൈറ്റഡിന്റെ ആരാധകരെ നിരാശരാക്കുന്നു. അതേസമയം മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഷാക്തർ ഡൊണെസ്കിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. ഡേവിഡ് സിൽവ, ലപോർട്ടെ, ബെർണാർഡോ സിൽവ എന്നിവരാണ് സിറ്റിയുടെ ഗോളുകൾ നേടിയത്. ചെക് ക്ലബ്ബ് വിക്ടോർക്കെതിരെ റയൽ മാഡ്രിഡും വിജയം സ്വന്തമാക്കി. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു റയലിന്റെ വിജയം. 11-ാം മിനിറ്റിൽ കരീം ബെൻസിമയിലൂടെ റയൽ ലീഡെടുത്തു. 55-ാം മിനിറ്റിൽ മാഴ്സെലോ റയലിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. 78-ാം മിനിറ്റിൽ പാട്രികിലൂടെ വിക്ടോർക ഒരു ഗോൾ തിരിച്ചടിച്ചു. കഴിഞ്ഞ ലാ ലിഗ മത്സരത്തിൽ ലാവന്റെയോട് പരാജയപ്പെട്ടിരുന്ന റയലിന്റെ തിരിച്ചുവരവ് കൂടിയായി ഈ മത്സരം. Content Highlights: Juventus win vs Manchester United Champions League


from mathrubhumi.latestnews.rssfeed https://ift.tt/2RdjujP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages