ന്യൂഡൽഹി: പതിനഞ്ചുവർഷം പഴക്കമുള്ള ഡീസൽ വാഹനത്തിന്റെ ഉടമയാണോ നിങ്ങൾ? വൈകാതെ നിങ്ങളെതേടി ഗതാഗത വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ എത്തും. ജനവാസ കേന്ദ്രങ്ങളിലെത്തി ബോധവത്കരണം നടത്തി, 15 വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങൾ ഒഴിവാക്കുന്നതിന് പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. പഴക്കമേറിയ വാഹനങ്ങൾ രാജ്യത്തെ നിരത്തിൽ നിന്ന് പൂർണമായും ഒഴിവാക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന ബോധവത്കരണം ആദ്യം തുടങ്ങുന്നത് ഡൽഹിയിൽനിന്നാണ്. ഡൽഹിയിൽ ഇതിനകം 15 വർഷം പഴക്കമുള്ള രണ്ടു ലക്ഷത്തിലേറെ ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കിയതായി ഗതാഗതവകുപ്പ് അറിയിച്ചു. ഗതാഗത വകുപ്പിലെ ആൾക്ഷാമം മൂലം ആദ്യഘട്ടത്തിൽ നഗരസഭകളിലെ പഴയ വാഹനങ്ങൾ അന്വേഷിച്ചിറങ്ങാനാണ് തീരുമാനം. നഗരസഭകളുടെ നിരത്തുകളിൽ പഴയ വാഹനങ്ങൾ കണ്ടാൽ പിടിച്ചെടുക്കും. ഇരുചക്ര വാഹനങ്ങൾ, മുചക്ര വാഹനങ്ങൾ, കാറുകൾ എന്നിവയെല്ലാം പിടിച്ചെടുക്കാനാണ് തീരുമാനം. സ്വകാര്യ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും ഉൾപ്പടെ പിടികൂടും. പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയർ ഉപയോഗിച്ചായിരിക്കും വാഹനങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങൾ കണ്ടെത്തുക.
from mathrubhumi.latestnews.rssfeed https://ift.tt/2IJKkwU
via
IFTTT
No comments:
Post a Comment