താനൂർ: മത്സ്യത്തൊഴിലാളിയായ സവാദിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ സൗജത്തിന്റെ സുഹൃത്തും പ്രധാന പ്രതിയുമായ ബഷീർ പോലീസിൽ കീഴടങ്ങി. ഷാർജയിൽ നിന്ന് ചെന്നൈയിലെത്തിച്ച ബഷീറിനെ ബന്ധുക്കൾ നാട്ടിലെത്തിച്ച് താനൂർ പോലീസിലേൽപ്പിക്കുകയായിരുന്നു.തെയ്യാലയിലുള്ള കൊലപാതകം നടന്ന വീട്ടിൽ ബഷീറിനെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തി വിദേശത്തേക്ക് കടന്ന ബഷീറിനെ പ്രവാസി സംഘടനകളുടേയും ബന്ധുക്കളുടേയും സഹായത്താലാണ് നാട്ടിലേക്ക് തിരികെ എത്തിച്ചത്. മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നിരന്തരം പ്രചരണങ്ങൾ വന്നതോടെ ബഷീറിന് ഷാർജയിൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു. ജോലി സ്ഥലത്തേക്കും എത്താൻ പറ്റിയിരുന്നില്ല. പ്രവാസി സംഘടനകൾ ഇയാളെ പിടികൂടുന്നതിന് വ്യാപക പ്രചാരണങ്ങളും നടത്തി. തുടർന്ന് ബന്ധുക്കളുടെ തന്നെ സഹായത്തോടെ നാട്ടിലെത്തിക്കുകയായിരുന്നു. രണ്ടു ദിവസം മുമ്പാണ് താനൂർ തെയ്യാല മണലിപ്പുഴയിൽ താമസിക്കുന്ന പൗറകത്ത് കമ്മുവിന്റെ മകൻ സവാദിനെ ഭാര്യയും സുഹൃത്തായ ബഷീറും ചേർന്ന് കൊലപ്പെടുത്തിയത്. സവാദിനെ കൊലപ്പെടുത്താനായി ബഷീർ മൂന്ന് ദിവസത്തെ അവധിക്ക് നാട്ടിലെത്തുകയായിരുന്നു. ഉറങ്ങികിടന്ന സവാദിനെ ബഷീർ തലക്കടിക്കുകയും മരണം ഉറപ്പിക്കാനായി സൗജത്ത് കഴുത്ത് കത്തിക്കൊണ്ട് മുറിക്കുകയുമായിരുന്നും. സംഭവത്തിൽ സൗജത്തും ബഷീറിന് സഹായം ചെയ്ത് നൽകിയ സുഫിയാനെന്നയാളേയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് ശേഷം യ്യൊല സ്വദേശിയായ ബഷീർ മംഗലാപുരം വഴിയാണ് വിദേശത്തേക്ക് കടന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2QAqDdI
via
IFTTT
No comments:
Post a Comment