സര്‍ഫിങ്ങിനിടെ അപകടം; മാത്യു ഹെയ്ഡന് ഗുരുതര പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 8, 2018

സര്‍ഫിങ്ങിനിടെ അപകടം; മാത്യു ഹെയ്ഡന് ഗുരുതര പരിക്ക്

സിഡ്നി:സർഫിങ്ങിനിടെ അപകടം പറ്റിയ ഓസ്ട്രേലിയയുടെ മുൻ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന്ഗുരുതര പരിക്ക്. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായ പരിക്കേറ്റ ഹെയ്ഡനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്യൂൻസ്ലാൻഡിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ വെള്ളിയാഴ്ച്ചയാണ് സംഭവം. മകൻ ജോഷിനോടൊപ്പം സ്റ്റ്രാഡ്ബ്രോക്ക് ദ്വീപിൽ സർഫിങ്ങിനിടെ തിരമാലകൾക്കുള്ളിൽപ്പെട്ട് ഹെയ്ഡന് പരിക്കേൽക്കുകയായിരുന്നു. ഉടനത്തന്നെ താരത്തെ അടുത്തുള്ള ആശുപ്രതിയിലെത്തിച്ചു. പിന്നീട് നെറ്റിയിൽ മുറിവേറ്റ് രക്തം വരുന്ന തന്റെ ചിത്രത്തോടൊപ്പം ഹെയ്ഡൻ ഇൻസ്റ്റഗ്രാമിലൂടെ എല്ലാവരേയും വിവരമറിയിക്കുകയായിരുന്നു. കുറച്ച് ദിവസത്തേക്ക് കളി നിർത്തിവെച്ചു എന്ന കുറിപ്പോടെയായിരുന്നു ഈ പോസ്റ്റ്. കഴുത്തിലെ മൂന്ന് ഞരമ്പുകൾക്കും പരിക്കേറ്റിട്ടുണ്ട്. ഒരു ബുള്ളറ്റിൽ നിന്ന് നിമിഷങ്ങളുടെ വ്യത്യാസത്തിൽ ഒഴിഞ്ഞുമാറിയത് പോലെയാണ് ഇപ്പോൾ തോന്നുന്നത്. എന്നെ ആശുപത്രിയിലെത്തിച്ച, സഹായിച്ച എല്ലാവരോടും നന്ദി പറയുന്നു. എത്രയും പെട്ടെന്ന് പരിക്ക് ഭേദമാകുമെന്നാണ് പ്രതീക്ഷ. ഹെയ്ഡൻ കൂട്ടിച്ചേർത്തു. നാൽപ്പത്തിയാറുകാരനായ ഹെയ്ഡൻ ഓസ്ട്രേലിയക്കായി നൂറിലധികം ടെസ്റ്റ് കളിച്ചിട്ടുണ്ട്. 30 സെഞ്ചുറിയും 29 അർദ്ധ സെഞ്ചുറിയുമടക്കം 8625 റൺസാണ് ഈ ഓപ്പണിങ് ബാറ്റ്സ്മാൻ ടെസ്റ്റിൽ അടിച്ചെടുത്തത്. 161 ഏകദിനവും ഒമ്പത് ടിട്വന്റിയും കളിച്ചു. ഏകദിനത്തിൽ പത്ത് സെഞ്ചുറിയടക്കം 6133 റൺസ് നേടി. Content Highlights: Former Australia Opener Matthew Hayden Suffers Spine Fracture After Freak Surfing Accident


from mathrubhumi.latestnews.rssfeed https://ift.tt/2OcWHaO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages